ഗൾഫ് ഇന്ത്യൻ ഫുട്ബോൾ ടൂർണമെന്‍റ് 2025 ജനുവരിയിൽ 
Pravasi

ഗൾഫ് ഇന്ത്യൻ ഫുട്ബോൾ ടൂർണമെന്‍റ് 2025 ജനുവരിയിൽ

യുഎഇയിലെ കെഫാ റാങ്കിങ്ങിൽ മുൻനിരയിലുള്ള എട്ട് പ്രധാന ടീമുകളാണ് ഗിഫ്റ്റ് നയൻസിൽ ഏറ്റുമുട്ടുന്നതെന്ന് മുഖ്യ സംഘാടകൻ സത്താർ മാമ്പ്ര അറിയിച്ചു

ദുബായ്: യുഎഇയിലെ പ്രമുഖ ഫുട്ബോൾ ചാമ്പ്യൻഷിപ്പായ ഗൾഫ് ഇന്ത്യൻ ഫുട്ബോൾ ടൂർണമെന്‍റ് (ഗിഫ്റ്റ് 2025) അടുത്ത വർഷം ജനുവരിയിൽ നടക്കും. ജനുവരി 18,19 തീയതികളിൽ ദുബായ് അബു ഹെയ്ൽ സ്പോർട്സ് ബേ മൈതാനത്താണ് മത്സരം നടത്തുന്നത്.

യുഎഇയിലെ കെഫാ റാങ്കിങ്ങിൽ മുൻനിരയിലുള്ള എട്ട് പ്രധാന ടീമുകളാണ് ഗിഫ്റ്റ് നയൻസിൽ ഏറ്റുമുട്ടുന്നതെന്ന് മുഖ്യ സംഘാടകൻ സത്താർ മാമ്പ്ര അറിയിച്ചു. 19 ന് സെമിഫൈനലുകളും ഫൈനലും നടക്കും.എസ് എം ഇവന്‍റ്സിന്‍റെ നേതൃത്വത്തിലാണ് ടൂർണമെന്‍റ് നടത്തുന്നത്. വിവരങ്ങൾക്ക് വിളിക്കേണ്ട നമ്പറുകൾ - 0503505127, 0525632233

തിരുവനന്തപുരത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം; അസുഖം സ്ഥിരീകരിച്ചത് 17കാരന്

ശ്രീകൃഷ്ണജയന്തി; ഒരുക്കം പൂർത്തിയാക്കി ഗുരുവായൂർ ക്ഷേത്രം

കിണറ്റിൽ വീണയാളെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ കയർ പൊട്ടി വീണു; ഇരുവരും മരിച്ചു

തമിഴകം പിടിക്കാൻ വിജയ്; സംസ്ഥാന പര്യടനത്തിന് തുടക്കം

"മോഹൻ‌ലാൽ വരെ സിനിമ തുടങ്ങുമ്പോൾ മദ്യപാനം"; സെൻസർ ബോർഡ് സിനിമ കാണുന്നത് മദ്യപിച്ചാണെന്ന് ജി.സുധാകരൻ