എസ്.എ. മധു

 
Pravasi

ജിമ്മി ജോർജ് വോളിബോൾ ടൂർണമെന്‍റ്: ലൈഫ് അച്ചീവ്‌മെന്‍റ് അവാർഡ് എസ്.എ. മധുവിന്

50,001 രൂപയും പ്രശസ്തി പത്രവുമാണ് അവാർഡ്

അബുദാബി: കേരള സോഷ്യൽ സെന്‍ററിന്‍റെ നേതൃത്വത്തിൽ നടത്തുന്ന ജിമ്മി ജോർജ് സ്‌മാരക അന്തർദേശീയ വോളിബോൾ ടൂർണമെന്‍റിന്‍റെ ഭാഗമായി വോളിബോൾ താരങ്ങൾക്കു നൽകി വരുന്ന ഈ വർഷത്തെ ലൈഫ് അച്ചീവ്‌മെന്‍റ് അവാർഡ് അന്താരാഷ്ട്ര വോളിബോൾ താരവും മുൻ ഇന്ത്യൻ കാപ്റ്റനുമായ എസ്.എ. മധുവിന് സമ്മാനിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. 50,001 രൂപയും പ്രശസ്തി പത്രവുമാണ് അവാർഡ്.

ഇന്ത്യക്കുവേണ്ടി ജൂനിയർ സീനിയർ ടീമുകളിൽ കളിച്ച എസ്.എ. മധു നിലവിൽ കൊച്ചി വിമാനത്താവളത്തിൽ സെൻട്രൽ ബോർഡ് ഓഫ് ഇൻഡയറക്ട് ടാക്സ് ആൻഡ്‌ കസ്റ്റംസ് ജിഎസ്ടി വിഭാഗത്തിലാണ് ജോലി ചെയ്യുന്നത്.

ദേശീയ വോളിബോൾ താരങ്ങളായിരുന്ന ജെയ്‌സമ്മ മൂത്തേടം, സലോമി സേവിയർ ,അബ്ദുൽ റസാഖ് എന്നിവർക്കാണ് മുൻ വർഷങ്ങളിൽ കെഎസ്സി ലൈഫ് അച്ചീവ്‌മെന്‍റ് അവാർഡ് ലഭിച്ചിട്ടുള്ളത്.

ചരിത്രമെഴുതി ഇന്ത‍്യ; എഡ്ജ്ബാസ്റ്റണിൽ ആദ്യമായി ടെസ്റ്റ് ജയം

ആരോഗ‍്യമന്ത്രിക്കെതിരേ ഫെയ്സ്ബുക്ക് പോസ്റ്റ്; നേതാക്കൾക്കെതിരേ നടപടിക്കൊരുങ്ങി സിപിഎം

മെഡിക്കൽ കോളെജ് അപകടം; ബിന്ദുവിന്‍റെ കുടുംബത്തിന് ചാണ്ടി ഉമ്മൻ പ്രഖ‍്യാപിച്ച ധനസഹായം കൈമാറി

കെ.എസ്. അനിൽകുമാർ കേരള സർവകലാശാല രജിസ്ട്രാറായി വീണ്ടും ചുമതലയേറ്റെടുത്തു

ചാലക്കുടിയിൽ ചുഴലിക്കാറ്റ്; വ‍്യാപക നാശനഷ്ടം