കെ.എ. ജബ്ബാരി അനുസ്മരണവും പുസ്തക ചർച്ചയും ഞായറാഴ്ച

 
Pravasi

കെ.എ. ജബ്ബാരി അനുസ്മരണവും പുസ്തക ചർച്ചയും ഞായറാഴ്ച

കവയത്രി ഷീലാ പോൾ കെ.എ.ജബ്ബാരി അനുസ്മരണ പ്രഭാഷണം നടത്തും.

ഷാർജ: യുഎഇ യിൽ ദീർഘകാലം സാഹിത്യ -സാംസ്കാരിക പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ കെ.എ. ജബ്ബാരിയുടെ അനുസ്മരണവും പുസ്തക ചർച്ചയും 31 ന്, ഞായറാഴ്ച വൈകുന്നേരം 4.30 മുതൽ ഷാർജ മുവൈലയിലെ അൽസഹ്റ ചിൽഡ്രൻസ് സ്കിൽ ഡെവലപ്മെന്‍റ് സെന്‍ററിൽ നടക്കും.

പ്രവാസി ബുക്സിന്‍റെ പ്രതിമാസ പുസ്തക ചർച്ചയിൽ ഇത്തവണ മനോജ് കോടിയത്തിന്‍റെ സ്യൂഡോസൈസിസ്, അക്ബർ ആലിക്കരയുടെ ഗോസായിച്ചോറ് എന്നീ കഥാ സമാഹാരങ്ങളാണ് ചർച്ച ചെയ്യുന്നത്. ഷാർജ ബുക് അതോറിറ്റി എക്സ്റ്റേണൽ അഫയേഴ് എക്സിക്യൂട്ടീവ് പി.വി.മോഹൻ കുമാർ പരിപാടി ഉദ്‌ഘാടനം ചെയ്യും.

കവയത്രി ഷീലാ പോൾ കെ.എ.ജബ്ബാരി അനുസ്മരണ പ്രഭാഷണം നടത്തും. അജിത് കണ്ടല്ലൂർ ഗോസായിച്ചോറും, റീന സലീം സ്യൂഡോ സൈസിസും പരിചയപ്പെടുത്തി സംസാരിക്കും. അഡ്വ.പ്രവീൺ പാലക്കീൽ മോഡറേറ്ററാകുന്ന പുസ്തക ചർച്ചയിൽ ഗീതാ മോഹൻ, അനൂപ് കുമ്പനാട്, എം.സി.നവാസ്, ഉഷ ഷിനോജ്, അസി, സജ്ന അബ്ദുള്ള എന്നിവർ പങ്കെടുക്കും.

''പെപ്സി, കോള, കെഎഫ്‌സി, മക്ഡൊണാൾഡ്‌സ്,... ഇന്ത്യക്കാർ പൂർണമായും ഉപേഷിക്കണം''; ബാബാ രാംദേവ്

'കൂലി'ക്ക് എ സർട്ടിഫിക്കറ്റ് തന്നെ; നിർമാതാക്കളുടെ ഹർജി തള്ളി

മാധ്യമപ്രവർത്തകൻ അഭിസാർ ശർമയുടെ അറസ്റ്റ് സുപ്രീംകോടതി തടഞ്ഞു

വടകരയിൽ ഷാഫി പറമ്പിലിനെ തടഞ്ഞ സംഭവം; ഡിവൈഎഫ്ഐ പ്രവർത്തകർ അറസ്റ്റിൽ

മൂന്ന് പാക്കിസ്ഥാൻ ഭീകരർ ബിഹാറിൽ എത്തിയതായി സംശയം; ജാഗ്രതാ നിർദേശം