പ്രവാസി പണമൊഴുക്ക്: മലപ്പുറത്തിന് ഒന്നാം സ്ഥാനം നഷ്ടം Freepik
Pravasi

പ്രവാസി പണമൊഴുക്ക്: മലപ്പുറത്തിന് ഒന്നാം സ്ഥാനം നഷ്ടം

കൊവിഡിനു ശേഷം സംസ്ഥാനത്തേക്ക് വിദേശത്ത് നിന്ന് എത്തുന്ന പണത്തില്‍ ഗണ്യമായ വർധന

Thiruvananthapuram Bureau

കൊല്ലം: കേരളത്തിലേക്ക് ഏറ്റവുമധികം പ്രവാസി പണം എത്തുന്നത് കൊല്ലം ജില്ലയിലേക്ക്. മലബാർ മേഖലയ്ക്ക് പൊതുവിലും മലപ്പുറത്തിന് പ്രത്യേകിച്ചുമുണ്ടായിരുന്ന മേൽക്കൈ മറികടന്നാണ് കൊല്ലം ജില്ല ഒന്നാമതെത്തിയിരിക്കുന്നത്. ഇന്‍റര്‍നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മൈഗ്രേഷന്‍ ആൻഡ് ഡെവലപ്മെന്‍റിന് വേണ്ടി പ്രമുഖ ഗവേഷകനായ എസ്. ഇരുദയരാജൻ നടത്തിയ പഠനത്തിലാണ് കണ്ടെത്തൽ.

സംസ്ഥാനത്തെത്തുന്ന പ്രവാസി പണത്തിൽ 17.8 ശതമാനവും കൊല്ലം ജില്ലയിലേക്കാണ് എത്തുന്നതെന്ന് റിപ്പോർട്ടിൽ പറയുന്നു. മലപ്പുറം രണ്ടാം സ്ഥാനത്ത് എത്തിയപ്പോള്‍ ഇടുക്കി ജില്ലയാണ് ഏറ്റവും പിന്നില്‍. വിദേശത്തു നിന്ന് കേരളത്തിലേക്ക് കഴിഞ്ഞ വര്‍ഷം ആകെ 2,16,893 കോടി രൂപയാണ് എത്തിയത്. കൊവിഡിനു ശേഷം സംസ്ഥാനത്തേക്ക് വിദേശത്ത് നിന്ന് എത്തുന്ന പണത്തില്‍ ഗണ്യമായ വർധനവുണ്ട്. 2018 ല്‍ 85,092 കോടിയായിരുന്നു കേരളത്തിലേക്ക് എത്തിയത്.

അഞ്ച് വര്‍ഷങ്ങള്‍ക്കു ശേഷം കണക്ക് പരിശോധിക്കുമ്പോള്‍ രണ്ടു ലക്ഷം കോടിയിലേക്ക് വർധിച്ചിരിക്കുകയാണ് സംസ്ഥാനത്ത് എത്തുന്ന പ്രവാസി പണത്തിന്‍റെ കണക്ക്. അഞ്ച് വര്‍ഷത്തിനിടെ 154 ശതമാനമാണ് വർധന. അതേസമയം, രാജ്യത്തെത്തുന്ന മൊത്തം വിദേശ പണത്തിന്‍റെ 21 ശതമാനം വിഹിതം കേരളത്തിലേക്കാണ്.

മസാല ബോണ്ടിൽ ഇഡിക്ക് തിരിച്ചടി; മുഖ്യമന്ത്രിക്ക് നൽകിയ നോട്ടീസ് ഹൈക്കോടതി സ്റ്റേ ചെയ്തു

"ഇന്ത‍്യ- ദക്ഷിണാഫ്രിക്ക ടി20 മത്സരം തിരുവനന്തപുരത്ത് നടത്താമായിരുന്നു": ശശി തരൂർ

എൽഡിഎഫ് മതനിരപേക്ഷ നിലപാടുമായി മുന്നോട്ട് പോകും; ആരോപണം അടിസ്ഥാനരഹിതമെന്ന് ടി.പി. രാമകൃഷ്ണൻ

ലീഗ് മലപ്പുറം പാർട്ടി; എസ്എൻഡിപിയെ തകർക്കാനാണ് ലീഗിന്‍റെ നീക്കമെന്ന് വെള്ളാപ്പള്ളി നടേശൻ

നടുവേദനയുണ്ട്, ജയിലിൽ പ്രത്യേക ബ്രാൻഡിലുള്ള മെത്ത വേണം; കോടതിയിൽ ആവശ്യവുമായി ലൂത്ര സഹോദരന്മാർ