കെഎംസിസി തിരൂരങ്ങാടി മണ്ഡലം കമ്മിറ്റിയുടെ "ഇൻസ്പയർ 2025" ബ്രോഷർ പ്രകാശനം

 
Pravasi

കെഎംസിസി തിരൂരങ്ങാടി മണ്ഡലം കമ്മിറ്റിയുടെ "ഇൻസ്പയർ 2025" ബ്രോഷർ പ്രകാശനം

ജൂലൈ 12-ന് ശനിയാഴ്ച രാത്രി 7:30-ന് ദുബായ് കെഎംസിസി പ്രധാന ഹാളിലാണ് പരിപാടി

ദുബായ്: പ്രവാസികളെ സാമ്പത്തികമായി ശാക്തീകരിക്കുക എന്ന ലക്ഷ്യത്തോടെ ദുബായ് കെഎംസിസി. തിരൂരങ്ങാടി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ "ഇൻസ്പയർ 2025" എന്ന പേരിൽ പ്രത്യേക പരിപാടി നടത്തും.

ജൂലൈ 12-ന് ശനിയാഴ്ച രാത്രി 7:30-ന് ദുബായ് കെഎംസിസി പ്രധാന ഹാളിൽ നടക്കുന്ന പരിപാടിയിൽ 'പ്രവാസി സമ്പാദ്യവും സന്തോഷവും' എന്ന വിഷയത്തെക്കുറിച്ച് പ്രമുഖ സാമ്പത്തിക വിദഗ്ദ്ധൻ സി.എ. റിൻഷാദ് ക്ലാസെടുക്കും.

പരിപാടിയുടെ ഭാഗമായുള്ള ബ്രോഷർ ദുൽഖിഫിൽ അബ്ദുൽ റഷീദ് ടാക്സ് കൺസൾട്ടന്‍റിന്‍റെ സിഇഒ ദുൽഖിഫിലിന് നൽകി ദുബായ് കെഎംസിസി തിരൂരങ്ങാടി മണ്ഡലം കമ്മിറ്റി പ്രസിഡന്‍റ് വി.സി. സൈതലവി പ്രകാശനം ചെയ്തു.

ദുബായ് മലപ്പുറം ജില്ലാ കെഎംസിസി ഭാരവാഹികളായ ടി.പി. സൈതലവി, ഫൈസൽ തെന്നല, തിരൂരങ്ങാടി മണ്ഡലം കമ്മിറ്റി ആക്റ്റിങ് ജനറൽ സെക്രട്ടറി ഗഫൂർ കാലടി, ഇർഷാദ് കുണ്ടൂർ, വി.കെ. ജലീൽ തുടങ്ങിയവർ പ്രസംഗിച്ചു.

ചരിത്രമെഴുതി ഇന്ത‍്യ; എഡ്ജ്ബാസ്റ്റണിൽ ആദ്യമായി ടെസ്റ്റ് ജയം

ആരോഗ‍്യമന്ത്രിക്കെതിരേ ഫെയ്സ്ബുക്ക് പോസ്റ്റ്; നേതാക്കൾക്കെതിരേ നടപടിക്കൊരുങ്ങി സിപിഎം

മെഡിക്കൽ കോളെജ് അപകടം; ബിന്ദുവിന്‍റെ കുടുംബത്തിന് ചാണ്ടി ഉമ്മൻ പ്രഖ‍്യാപിച്ച ധനസഹായം കൈമാറി

കെ.എസ്. അനിൽകുമാർ കേരള സർവകലാശാല രജിസ്ട്രാറായി വീണ്ടും ചുമതലയേറ്റെടുത്തു

ചാലക്കുടിയിൽ ചുഴലിക്കാറ്റ്; വ‍്യാപക നാശനഷ്ടം