കെഎംസിസി തിരൂരങ്ങാടി മണ്ഡലം കമ്മിറ്റിയുടെ 'ഇൻസ്പയർ 2025'

 
Pravasi

കെഎംസിസി തിരൂരങ്ങാടി മണ്ഡലം കമ്മിറ്റിയുടെ 'ഇൻസ്പയർ 2025'

ദുബായ് കെഎംസിസി സീനിയർ വൈസ് പ്രസിഡന്‍റ് ചെമ്മുക്കൻ യാഹുമോൻ ഹാജി പരിപാടി ഉദ്ഘാടനം ചെയ്തു.

ദുബായ്: പ്രവാസികളെ സാമ്പത്തികമായി ശാക്തീകരിക്കുക എന്ന ലക്ഷ്യത്തോടെ ദുബായ് കെഎംസിസി തിരൂരങ്ങാടി മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ഇൻസ്പയർ 2025 പരിപാടി ശ്രധേയമായി. "പ്രവാസി സമ്പാദ്യവും സന്തോഷവും" എന്ന വിഷയത്തെ ആധാരമാക്കിയാണ് പരിപാടി നടത്തിയത്. സാമ്പത്തിക വിദഗ്ധൻ സി.എ. റിൻഷാദ് ക്ലാസ്സെടുത്തു. ചെലവുകൾ നിയന്ത്രിക്കേണ്ടതിന്‍റെ പ്രാധാന്യം, വിവിധതരം നിക്ഷേപ മാർഗ്ഗങ്ങൾ, പെൻഷൻ പദ്ധതികൾ, ഇൻഷുറൻസ് എന്നിവയെക്കുറിച്ചുള്ള വിവരങ്ങൾ അദ്ദേഹം പങ്കുവെച്ചു.

ദുബായ് കെഎംസിസി സീനിയർ വൈസ് പ്രസിഡന്‍റ് ചെമ്മുക്കൻ യാഹുമോൻ ഹാജി പരിപാടി ഉദ്ഘാടനം ചെയ്തു. ദുബായ് കെഎംസിസി തിരൂരങ്ങാടി മണ്ഡലം കമ്മിറ്റി പ്രസിഡന്‍റ് വി.സി. സൈതലവി അധ്യക്ഷത വഹിച്ചു. ആക്ടിങ് സെക്രട്ടറി അബ്ദുൽ ഖാദർ അരിപ്പാമ്പ്ര, ദുൽഖിഫിൽ എന്നിവർ പ്രസംഗിച്ചു.

അബ്ദുൽ ഹക്കീം ഹുദവി കരിങ്കപ്പാറ ഖിറാഅത്ത് നിർവഹിച്ചു.തിരൂരങ്ങാടി മണ്ഡലം കമ്മിറ്റി ജനറൽ സെക്രട്ടറി ജബ്ബാർ ക്ലാരി സ്വാഗതവും, ട്രഷറർ സാദിഖ് തിരൂരങ്ങാടി നന്ദിയും പറഞ്ഞു.

ഭീകരതക്കെതിരേ ഇന്ത്യക്ക് ചൈനയുടെ പിന്തുണ

ഇന്ത്യക്കു തീരുവ ചുമത്താൻ യൂറോപ്പിനു മേൽ യുഎസ് സമ്മർദം

ഓണക്കാലത്ത് നാല് സ്പെഷ്യൽ ട്രെയ്നുകൾ കൂടി

കശ്മീർ ക്ഷേത്രത്തിൽ പണ്ഡിറ്റുകൾ ആരാധന പുനരാരംഭിച്ചു

ഇന്ത്യയിൽ ടിക് ടോക് പ്രവർത്തനം പുനരാരംഭിക്കുന്നു