അജ്മൽ

 
Pravasi

മലയാളി യുവാവ് ദുബായിൽ ഷോക്കേറ്റു മരിച്ചു

കപ്പലിലെ വർക് ഷോപ്പിൽ ഇലക്ട്രിക് ജോലി ചെയ്യുന്നതിനിടെ അജ്മലിന് ഷോക്കേൽക്കുകയായിരുന്നുവെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു

ദുബായ്: ദുബായിൽ മലയാളി യുവാവ് ഷോക്കേറ്റു മരിച്ചു. പാലക്കാട് ചാലിശ്ശേരി പഞ്ചായത്തിലെ ദുബായ് റോഡ് സ്വദേശി കൊളവർണ വീട്ടിൽ അജ്മൽ (24) ആണ് മരിച്ചത്. കപ്പലിലെ വർക് ഷോപ്പിൽ ഇലക്ട്രിക് ജോലി ചെയ്യുന്നതിനിടെ അജ്മലിന് ഷോക്കേൽക്കുകയായിരുന്നുവെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

കഴിഞ്ഞ രണ്ടര വർഷമായി ദുബായിൽ ജോലി ചെയ്യുന്ന അജ്മൽ ഈ മാസം 30ന് അവധിയിൽ നാട്ടിലേക്ക് പോകാനിരിക്കെയായിരുന്നു മരണം.

കൊളവർണ വീട്ടിൽ മുഹമ്മദുണ്ണിയുടെയും സുബൈദയുടെയും മകനാണ്. സഹോദരങ്ങൾ: അസ്‌ലഹ, ഹസീന, നിഷ.

മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപടിക്രമങ്ങൾ ദുബായ് കെഎംസിസി നേതൃത്വത്തിൽ പുരോഗമിക്കുന്നു.

ചരിത്രമെഴുതി ഇന്ത‍്യ; എഡ്ജ്ബാസ്റ്റണിൽ ആദ്യമായി ടെസ്റ്റ് ജയം

ആരോഗ‍്യമന്ത്രിക്കെതിരേ ഫെയ്സ്ബുക്ക് പോസ്റ്റ്; നേതാക്കൾക്കെതിരേ നടപടിക്കൊരുങ്ങി സിപിഎം

മെഡിക്കൽ കോളെജ് അപകടം; ബിന്ദുവിന്‍റെ കുടുംബത്തിന് ചാണ്ടി ഉമ്മൻ പ്രഖ‍്യാപിച്ച ധനസഹായം കൈമാറി

കെ.എസ്. അനിൽകുമാർ കേരള സർവകലാശാല രജിസ്ട്രാറായി വീണ്ടും ചുമതലയേറ്റെടുത്തു

ചാലക്കുടിയിൽ ചുഴലിക്കാറ്റ്; വ‍്യാപക നാശനഷ്ടം