മാസ്റ്റർ കാർഡ് പുറത്തിറക്കി ഓ ഗോൾഡ്
ദുബായ്: പണത്തിന് പകരം സ്വര്‍ണ്ണം വിനിമയ ഉപാധിയായി ഉപയോഗിക്കാൻ സാധിക്കുന്ന മാസ്റ്റര്‍കാര്‍ഡ് വിപണിയിലിറക്കി ഓ ഗോള്‍ഡ്. കുറഞ്ഞ അളവ് മുതലുള്ള സ്വര്‍ണത്തിന്‍റെ ഉടമസ്ഥത സാധ്യമാക്കുന്ന ഓ ഗോള്‍ഡ് ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമിനെ ലൈഫ് സ്റ്റൈൽ സൂപ്പര്‍ ആപ്പ് ആയി റീ ലോഞ്ച് ചെയ്തതായും ഓ ഗോൾഡ് മാനേജ്മെന്‍റ് ദുബായില്‍ അറിയിച്ചു. പുതിയ മാസ്റ്റര്‍കാര്‍ഡ് സ്വന്തമാക്കുന്നതിലൂടെ ഓ ഗോൾഡിന്‍റെ ഉപയോക്താക്കള്‍ക്ക്, വില്‍ക്കാതെ തന്നെ പണത്തിന് സമാനമായ രീതിയില്‍ സ്വർണം ഉപയോഗപ്പെടുത്താവുന്ന സംവിധാനമാണിത്.
ഓ ഗോള്‍ഡ് മാസ്റ്റര്‍ കാര്‍ഡ് ഉപയോഗിച്ച് സാധനങ്ങൾ വാങ്ങാൻ സാധിക്കും.
ഇത്തരത്തിലുള്ള ഇടപാടുകൾ ലളിതവും സുരക്ഷിതവും പൂര്‍ണ്ണമായും ശരീഅ നിയമങ്ങള്‍ക്ക് അനുസൃതവും ആണെന്ന് ബന്ധപ്പെട്ടവര്‍ ചൂണ്ടിക്കാട്ടി. മവാറിദ് ഫിനാന്‍സും മാസ്റ്റര്‍കാര്‍ഡുമായി ചേര്‍ന്നാണ് ഈ നൂതന സംവിധാനം പ്രാവര്‍ത്തികമാക്കിയത്.മാസ്റ്റർ കാര്‍ഡ് ഉപയോക്താക്കള്‍ക്ക് ആകര്‍ഷകമായ ഓഫറുകളും ഇളവുകളും ഓ ഗോള്‍ഡ് വാഗ്ദാനം ചെയ്യുന്നുണ്ട്. എയര്‍പോര്‍ട്ടുകളിലെ ലോഞ്ചുകളിലേക്കുള്ള കോംപ്ലിമെന്‍ററി എന്‍ട്രി, ഹോട്ടലുകളില്‍ ലഭിക്കുന്ന ഇളവുകള്‍, വന്‍കിട ബ്രാന്‍ഡ് ഉല്‍പന്നങ്ങള്‍ വാങ്ങുമ്പോഴുള്ള ഓഫറുകള്‍, റെസ്റ്റോറന്‍റ്, ഇ-കൊമേഴ്‌സ്, എന്‍റർടെയിന്‍മെന്‍റ് മേഖലകളില്‍ ലഭിക്കുന്ന ഇളവുകള്‍ തുടങ്ങിയവ ഉപയോക്താക്കൾക്ക് ലഭിക്കും. ഓ ഗോള്‍ഡ് മാസ്റ്റര്‍ കാര്‍ഡ് ഉപയോഗിച്ച് എണ്ണായിരത്തില്‍പരം അന്തർദേശിയ ബ്രാന്‍ഡ് ഉല്‍പന്നങ്ങള്‍ വാങ്ങാനാകും. ഇവയുടെ വൗച്ചറുകളും ഗിഫ്റ്റ് കാര്‍ഡുകളും ആപ്പ് ഉപയോഗിച്ചുതന്നെ റിഡീം ചെയ്യാം.
വിദേശ യാത്രകള്‍ ചെയ്യുന്നവര്‍ക്ക് ആവശ്യമായ ഇ-സിം കാര്‍ഡുകള്‍, റിവാര്‍ഡുകള്‍, ലോയല്‍റ്റി പ്രോഗ്രാമുകള്‍ തുടങ്ങിയവയും ആപ്പ്് മുഖേന സ്വന്തമാക്കാനും സാധിക്കും. ഇതാദ്യമായി, സ്വര്‍ണം വെറും ഒരു നിക്ഷേപം മാത്രമല്ലാതായി മാറിയിരിക്കുകയാണ്. ദൈനംദിന ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കാവുന്ന ഒന്നായി സ്വർണം മാറിയിരിക്കുകയാണ്. ഓ ഗോൾഡ് സ്ഥാപകൻ ബന്ദര്‍ അല്‍ ഒത്ത്മാൻ പറഞ്ഞു.