അജ്മാനിൽ വസ്തു മൂല്യനിർണയത്തിന് പുതിയ സംവിധാനം 
Pravasi

അജ്മാനിൽ വസ്തു മൂല്യനിർണയത്തിന് പുതിയ സംവിധാനം

പുതുതായി സ്ഥാപിതമായ മൂല്യനിർണയ-അനുരഞ്ജന സമിതി വഴി മാത്രമേ ഇനി മുതൽ മൂല്യനിർണയം സാധ്യമാവൂ

അജ്‌മാൻ: അജ്മാനിൽ പ്രോപ്പർട്ടി മൂല്യ നിർണയം നടത്തുന്നതിന് പുതിയ സംവിധാനം നിലവിൽ വന്നു. പുതുതായി സ്ഥാപിതമായ മൂല്യനിർണയ-അനുരഞ്ജന സമിതി വഴി മാത്രമേ ഇനി മുതൽ മൂല്യനിർണയം സാധ്യമാവൂ.

അജ്മാൻ ഭരണാധികാരിയും യുഎഇ സുപ്രീം കൗൺസിൽ അംഗവുമായ ശൈഖ് ഹുമൈദ് ബിൻ റാഷിദ് അൽ നുഐമിയാണ് ഇത് സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്.

ബന്ധപ്പെട്ട കക്ഷികളുടെ അഭ്യർത്ഥന പ്രകാരം വസ്തു വകകളുടെ മൂല്യനിർണയം, ഭൂമി, റിയൽ എസ്റ്റേറ്റ് റെഗുലേഷൻ വകുപ്പ് അംഗീകരിച്ച മാനദണ്ഡങ്ങളും ചട്ടങ്ങളും പാലിക്കൽ, കക്ഷികൾ തമ്മിലുള്ള തർക്കങ്ങൾ പരിഹരിക്കൽ, പ്രോപ്പർട്ടി മൂല്യങ്ങളിൽ അനുരഞ്ജനം സുഗമമാക്കൽ, സൗഹാർദപരമായ ഒത്തുതീർപ്പ് കരാറുകൾ അംഗീകരിക്കൽ എന്നിവ സമിതിയുടെ ചുമതലകളിൽപ്പെടുന്നു. ഔദ്യോഗിക സ്വത്ത് മൂല്യനിർണയ സർട്ടിഫിക്കറ്റുകളും സമിതി നൽകും. സമിതിയിലെ അംഗങ്ങളുടെ കാലാവധി മൂന്ന് വർഷമാണ്.

കോടതി നൽകുന്ന അനന്തരാവകാശ സർട്ടിഫിക്കറ്റ് പരിശോധിച്ച ശേഷം അവരുടെ അഭ്യർത്ഥന പ്രകാരം പാരമ്പര്യമായി ലഭിച്ച റിയൽ എസ്റ്റേറ്റ് സംബന്ധിച്ച് അവകാശികൾ തമ്മിലുള്ള തർക്കങ്ങളിൽ സൗഹാർദപരമായ ഒത്തുതീർപ്പുകൾക്ക് മധ്യസ്ഥത വഹിക്കാനും സമിതിക്ക് സാധിക്കും. രമ്യമായ ഒത്തുതീർപ്പ് സാധ്യമല്ലെങ്കിൽ, വിഷയം കോടതിയിലേക്ക് റെഫർ ചെയ്യും. അഭ്യർത്ഥന ലഭിച്ച തീയതി മുതൽ 90 ദിവസത്തിനുള്ളിൽ ഒത്തുതീർപ്പ് സംബന്ധിച്ച തീരുമാനങ്ങൾ കമ്മിറ്റി പുറപ്പെടുവിക്കേണ്ടതുണ്ട്.

ഭൂമി, റിയൽ എസ്റ്റേറ്റ് റെഗുലേഷൻ ഡിപ്പാർട്ട്‌മെന്‍റിന്‍റെ അംഗീകൃത നടപടിക്രമങ്ങൾ പാലിച്ച് മൂല്യനിർണ്ണയത്തെക്കുറിച്ച് അറിയിപ്പ് ലഭിച്ച് 30 ദിവസത്തിനുള്ളിൽ ഏതെങ്കിലും ബന്ധപ്പെട്ട കക്ഷിക്ക് വസ്തുവിന്‍റെ പുനർമൂല്യനിർണ്ണയത്തിന് അഭ്യർത്ഥിക്കാം.

"ഏഷ്യാ കപ്പിൽ പങ്കെടുക്കാം"; പാക് ഹോക്കി ടീമിനെ തടയില്ലെന്ന് കായികമന്ത്രാലയം

തെരുവുനായ ആക്രമണം; തിരുവനന്തപുരത്ത് ഇരുപതോളം പേർക്ക് പരുക്ക്

ജൂ‌ലൈ 8ന് സ്വകാര്യ ബസ് പണിമുടക്ക്; 22 മുതൽ അനിശ്ചിതകാല സമരം

വെള്ളിയാഴ്ച കെഎസ്‌യു സംസ്ഥാന വ്യാപക വിദ്യാഭ്യാസ ബന്ദ്

മെഡിക്കൽ കോളെജ് അപകടം ആരോഗ‍്യമന്ത്രി നിസാരവത്കരിച്ചു: തിരുവഞ്ചൂർ