അബ്ദുൾ റഹ്മാൻ
അബുദാബി: മുതിർന്ന ഫോട്ടോ ജേർണലിസ്റ്റും 'ഗൾഫ് ന്യൂസ്' മുൻ ചീഫ് ഫോട്ടോഗ്രാഫറുമായ തൃശൂർ കൊടുങ്ങല്ലൂർ എറിയാട് സ്വദേശി മണ്ടായപ്പുറത്ത് എം.കെ. അബ്ദുൽ റഹ്മാൻ (70) അബൂദബിയിൽ അന്തരിച്ചു. ഹൃദയാഘാതം മൂലമായിരുന്നു മരണം.
ഗൾഫ് ന്യൂസിൽ നിന്ന് വിരമിച്ച ശേഷം നാട്ടിലേക്ക് മടങ്ങിയ അദ്ദേഹം സന്ദർശക വിസയിൽ രണ്ടു മാസം മുൻപ് തിരിച്ചെത്തിയതായിരുന്നു. അടുത്ത ആഴ്ച മടങ്ങാനിരിക്കെയാണ് മരണം സംഭവിച്ചത്.
മൃതദേഹം അബുദാബി ബനിയാസ് ഖബർസ്താനിൽ ഖബറടക്കി. നസീമയാണ് ഭാര്യ. അബുദാബിയിൽ താഖ ഗ്രൂപ് സ്ട്രാറ്റജി ആൻഡ് എനർജി ഡിവിഷനിൽ വൈസ് പ്രസിഡന്‍റായ ഫാസിൽ, ഫാഇസ (ഖത്തർ) എന്നിവർ മക്കളാണ്. മരുമക്കൾ: ഷിഫാന (അബൂദബി), ഷെഹീൻ (ഖത്തർ).