ദുബായിൽ പുതു തലമുറ എഐ ട്രാഫിക് സിഗ്നൽ സംവിധാനത്തിന് തുടക്കമിട്ട് ആർടിഎ

 

representative image

Pravasi

ദുബായിൽ പുതു തലമുറ എഐ ട്രാഫിക് സിഗ്നൽ സംവിധാനത്തിന് തുടക്കമിട്ട് ആർടിഎ

ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട് അതോറിറ്റിയാണ് ഈ സംവിധാനം നടപ്പാക്കുന്നത്

ദുബായ്: ഗതാഗത പ്രവാഹം കാര്യക്ഷമമാക്കുന്നതിനും മെച്ചപ്പെടുത്താനും തിരക്ക് കുറക്കുന്നതിനുമായി ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ്, ഡിജിറ്റൽ ട്വിൻ സാങ്കേതിക വിദ്യ എന്നിവ പ്രയോജനപ്പെടുത്തിയ നവീന ട്രാഫിക് സിഗ്നൽ നിയന്ത്രണ സംവിധാനമായ യു‌ടി‌സി -യു‌.എക്സ് ഫ്യൂഷൻ ദുബായിൽ പ്രവർത്തനം തുടങ്ങി. ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട് അതോറിറ്റിയാണ് ഈ സംവിധാനം നടപ്പാക്കുന്നത്.

തത്സമയ ഡേറ്റ അടിസ്ഥാനമാക്കിയാണ് ഇത് ട്രാഫിക് സിഗ്നലുകൾ നിയന്ത്രിക്കുന്നത്. തിരക്കേറിയ സമയങ്ങളിൽ ജങ്ഷനുകളിലെ സിഗ്നൽ പ്രവർത്തനക്ഷമത വർധിപ്പിക്കാനാണ് യുടിസി-യുഎക്സ് ഫ്യൂഷൻ സംവിധാനം രൂപകൽപന ചെയ്തിരിക്കുന്നത്. സിഗ്നൽ സമയത്തിന്‍റെ ദൈർഘ്യം തത്സമയം ക്രമീകരിക്കാൻ സാധിക്കുന്നുവെന്നതാണ് ഇതിന്‍റെ പ്രധാന സവിശേഷത

നേട്ടങ്ങൾ

  • പ്രധാന റോഡുകളിലൂടെയുള്ള യാത്രാ സമയങ്ങളിൽ 20% വരെ കുറവ്.

  • ഇന്‍റർ സെക്ഷനുകളിലും തിരക്കേറിയ സമയങ്ങളിലും കാര്യക്ഷമമായ മാനേജ്‌മെന്‍റ്

  • നഗര വ്യാപകമായി മെച്ചപ്പെട്ട മൊബിലിറ്റി

ദുലീപ് ട്രോഫി സെമി ഫൈനൽ; സൗത്ത് സോണിനെ മുഹമ്മദ് അസറുദ്ദീൻ നയിക്കും

ഹിമാചലിലെ മിന്നൽ പ്രളയത്തിൽ കുടുങ്ങി മലയാളികൾ; അവശ്യസാധനങ്ങൾ‌ ലഭ്യമല്ല, അടിയന്തര നടപടി വേണമെന്ന് ആവശ്യം

താമരശേരി ചുരത്തിൽ അപകടം; കണ്ടെയ്നർ ലോറി കൊക്കയുടെ സംരക്ഷണ ഭിത്തി തകർത്തു

ട്രംപിന്‍റെ 'സമാധാന നൊബേൽ' സ്വപ്നം മോദി തകർക്കുമോ?

മോശമായി സ്പർശിച്ചു, അഭിനയം നിർത്തുന്നുവെന്ന് നടി; മാപ്പപേക്ഷിച്ച് ഭോജ്പുരി താരം പവൻ സിങ്