കട ബാധ്യത തീർത്തു; 13 തടവുകാരെ മോചിപ്പിച്ച് ഷാർജ പൊലീസ്

 
Pravasi

കട ബാധ്യത തീർത്തു; 13 തടവുകാരെ മോചിപ്പിച്ച് ഷാർജ പൊലീസ്

ഫറജ്​ ഫണ്ടുമായി സഹകരിച്ച് ​ കട ബാധ്യതകൾ ​ഷാർജ പൊലീസ്​ തീർത്തതോടെയാണ്​ മോചനം സാധ്യമായത്​.

UAE Correspondent

ഷാർജ: സാമ്പത്തിക കേസുകളിൽ ജയിലിൽ കഴിഞ്ഞിരുന്ന 13 തടവുകാരെ ഷാർജ പൊലീസ്​ മോചിപ്പിച്ചു. ജയിലുകളിൽ കഴിയുന്ന തടവുകാരുടെ പുനരധിവാസവും കുടുംബങ്ങളുമായുള്ള പുന:സംയോജനവും ലക്ഷ്യമിട്ട്​ ആരംഭിച്ച ഫറജ്​ ഫണ്ടുമായി സഹകരിച്ച് ​ കട ബാധ്യതകൾ ​ഷാർജ പൊലീസ്​ തീർത്തതോടെയാണ്​ മോചനം സാധ്യമായത്​.

കുടുംബ ബന്ധങ്ങൾ ശക്​തിപ്പെടുത്തുന്നതിനും സാമൂഹിക സന്തുലിതാവസ്ഥ കൈവരിക്കുന്നതിനുമുള്ള ഷാർജ പൊലീസിന്‍റെ ​പ്രതിബദ്ധതയാണ്​ കുടുംബ ഫോറങ്ങളിലൂടെ പ്രതിഫലിക്കുന്നതെന്ന്​ ബ്രിഗേഡിയർ ജനറൽ ഡോ. അഹമ്മദ്​ അൽ നൂർ പറഞ്ഞു.

വനം വകുപ്പിൽ അഴിമതിക്കാർക്ക് അനുകൂലമായി സ്ഥലംമാറ്റം

കോലിയുടെ സെഞ്ചുറി വിഫലം; ഇന്ത്യ തോറ്റു, പരമ്പര നഷ്ടം

ഹരിത കേരളം മിഷൻ മെൻസ്ട്രുവൽ കപ്പ് വിതരണം ചെയ്യും

യുഎസിന് യൂറോപ്പിന്‍റെ തിരിച്ചടി: വ്യാപാര കരാർ മരവിപ്പിച്ചു

പി.ബി. ബിച്ചു കലോത്സവ പുരസ്കാരം ഏറ്റുവാങ്ങി