ഷോറിൻകൈ കപ്പ് ഇന്‍റർനാഷണൽ കരാട്ടെ ചാംപ‍്യൻഷിപ്പ്: കരാത്തെ കിഡ് ഓവറോൾ ചാംപ‍്യന്മാർ

 
Pravasi

ഷോറിൻകൈ കപ്പ് ഇന്‍റർനാഷണൽ കരാട്ടെ ചാംപ‍്യൻഷിപ്പ്: കരാത്തെ കിഡ് ഓവറോൾ ചാംപ‍്യന്മാർ

50-ൽ അധികം യുവപ്രതിഭകളാണ് കരാത്തെ കിഡിനെ പ്രതിനിധീകരിച്ചത്

Aswin AM

ദുബായ്: ദുബായിലെ ഇത്തിഹാദ് സ്കൂൾ ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന ഷോറിൻകൈ കപ്പ് ഇന്‍റർനാഷണൽ കരാട്ടെ ചാംപ‍്യൻഷിപ്പിൽ കരാത്തെ കിഡ് മാർഷ്യൽ ആർട്സ് ടീം ഓവറോൾ കിരീടം സ്വന്തമാക്കി. 50-ൽ അധികം യുവപ്രതിഭകളാണ് കരാത്തെ കിഡിനെ പ്രതിനിധീകരിച്ചത്.

ഇന്ത്യ, യുഎഇ ഉൾപ്പെടെയുള്ള രാജ്യങ്ങളിലെ കരാട്ടെ ക്ലബ്ബുകളിൽ നിന്നുള്ള 500-ലധികം മത്സരാർഥികളാണ് ചാംപ‍്യൻഷിപ്പിൽ പങ്കെടുത്തത്.

പുരുഷന്മാർ, സ്ത്രീകൾ, കുട്ടികൾ എന്നിവർക്കായി പ്രത്യേക വിഭാഗങ്ങളിലായി മത്സരങ്ങൾ സംഘടിപ്പിച്ചിരുന്നു. നാല് വയസു മുതൽ എഴുപത് വയസു വരെയുള്ള മത്സരാർഥികളാണ് പങ്കെടുത്തത്.

ലോക കരാട്ടെ ഫെഡറേഷൻ അംഗീകൃത റഫറിമാരാണ് മത്സരങ്ങൾ നിയന്ത്രിച്ചത്. ഷോറിൻകൈ ജപ്പാൻ വൈസ് പ്രസിഡന്‍റ് ഹാൻസി അക്കൈക്കേ ഉദ്ഘാടനം നിർവഹിച്ചു. ഹാൻസി മാർക്ക് ഗ്രേവില്ലേ (ഓസ്ട്രേലിയ), പൗലത്തേ റോസിയോ (ചിലി), ക്യാപ്റ്റൻ ഹസ്സൻ റാഷിദ് എന്നിവർ സമ്മാനദാനം നിർവഹിച്ചു. മുഹമ്മദ് ഫായിസ്, സി.വി. ഉസ്മാൻ, കോഷി സുനിൽ കുമാർ എന്നിവർ പ്രസംഗിച്ചു.

പിഎം ശ്രീയുടെ ഭാഗമാകേണ്ട; വിദ‍്യാഭ‍്യാസ മന്ത്രിക്ക് കത്തയച്ച് എഐഎസ്എഫ്

''അയ്യപ്പനൊപ്പം വാവർക്കും സ്ഥാനമുണ്ട്''; ശബരിമലയെ വിവാദമാക്കാൻ സംഘപരിവാർ ശ്രമിക്കുന്നുവെന്ന് മുഖ‍്യമന്ത്രി

കർണാടക മുഖ‍്യമന്ത്രി പങ്കെടുത്ത പരിപാടിയിൽ തിക്കും തിരക്കും; 13 പേർക്ക് പരുക്ക്

ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പ്; സ്ഥാനാർഥി പട്ടിക പുറത്തുവിട്ട് ആർജെഡി

രണ്ടാം ടെസ്റ്റിലും രക്ഷയില്ല; ദക്ഷിണാഫ്രിക്കയ്ക്കെതിരേ ക്ലച്ച് പിടിക്കാതെ ബാബർ അസം