യുഎഇ യിൽ തിങ്കളാഴ്ച അന്തരീക്ഷം മേഘാവൃതമാവും: ഞായറാഴ്ച വിവിധയിടങ്ങളിൽ മഴ പെയ്തു

 
Pravasi

യുഎഇ യിൽ തിങ്കളാഴ്ച അന്തരീക്ഷം മേഘാവൃതമാവും: ഞായറാഴ്ച വിവിധയിടങ്ങളിൽ മഴ പെയ്തു

രാജ്യത്തിന്‍റെ ചില പ്രദേശങ്ങളിൽ താപനില 22°C വരെ താഴുകയും മറ്റ് ഭാഗങ്ങളിൽ 46°C വരെ ഉയരുകയും ചെയ്യും.

Megha Ramesh Chandran

ദുബായ്: യുഎഇ യിൽ തിങ്കളാഴ്ച അന്തരീക്ഷം മേഘാവൃതമാവുമെന്നും കിഴക്കൻ പ്രദേശങ്ങളിൽ മേഘങ്ങൾ പ്രത്യക്ഷപ്പെടുമെന്നും ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. തെക്കുകിഴക്ക് മുതൽ വടക്കുകിഴക്ക് വരെയുള്ള മേഖലകളിൽ മണിക്കൂറിൽ 35 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശും.

രാജ്യത്തിന്‍റെ ചില പ്രദേശങ്ങളിൽ താപനില 22°C വരെ താഴുകയും മറ്റ് ഭാഗങ്ങളിൽ 46°C വരെ ഉയരുകയും ചെയ്യും. ഞായറാഴ്ച യുഎഇയിലെ പല പ്രദേശങ്ങളിലും മിതമായതോ കനത്തതോയായ തോതിൽ മഴ പെയ്തു.

ചില പ്രദേശങ്ങളിൽ പൊടിക്കാറ്റ് വീശുന്ന സാഹചര്യത്തിൽ കാഴ്ച പരിധി കുറയുമെന്ന് അധികൃതർ അറിയിച്ചു.

ഓപ്പണർ പത്താം നമ്പറിൽ; തല തിരിച്ച ബാറ്റിങ് ഓർഡറും കേരളത്തെ തുണച്ചില്ല

യുവാവിന്‍റെ ജനനേന്ദ്രിയം മുറിച്ച കേസിൽ പ്രതികൾ പിടിയിൽ

പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം; 19 കാരൻ അറസ്റ്റിൽ

കെനിയയിൽ ചെറുവിമാനം തകർന്നു വീണ് 12 മരണം

വീടിന് തീയിട്ട് മകനെയും കുടുംബത്തെയും കൊന്ന സംഭവം; പ്രതി കുറ്റക്കാരനെന്ന് കോടതി