അമെരിക്കൻ മണ്ണിൽ മഞ്ഞൾ വിളവെടുത്ത് സണ്ണി കറ്റു വെട്ടിയ്ക്കൽ
file photo
ഡാളസ്: അമെരിക്കയിലെ ഡാളസിലെ കരോൾട്ടണിൽ താമസിക്കുന്ന സണ്ണി കറ്റു വെട്ടിക്കലിന്‍റെ വീടിനു പിൻവശത്തെ മുറ്റത്ത് മഞ്ഞൾ പൂത്തത് കൗതുകമായി. അമെരിക്കയിലെ കാലാവസ്ഥയിൽ മഞ്ഞൾ ഉണ്ടാകുക എന്നത് അത്ര എളുപ്പമല്ല. അതുകൊണ്ടു തന്നെ സണ്ണിയുടെ വീട്ടു മുറ്റത്തെ മഞ്ഞൾ കൃഷിയിലെ വിജയം അത്യപൂർവതയായി.
ഈ കാഴ്ച കാണാൻ നിരവധി പേരാണ് എത്തുന്നത്. അമെരിക്കയിൽ ഒരു പൗണ്ട് മഞ്ഞളിന് അഞ്ച് ഡോളറിനു മുകളിലാണ് വില. ക്യാൻസറിനും സൗന്ദര്യ വർധനവിനും പാചകത്തിനും മറ്റു മരുന്നുത്പാദനത്തിനും മഞ്ഞൾ ഒരു അവിഭാജ്യ ഘടകമാണ്. സ്വന്തം ആവശ്യത്തിനുള്ള മഞ്ഞൾ കൃഷി ചെയ്ത് ഉണ്ടാക്കണമെന്ന അഭിപ്രായക്കാരനാണ് സണ്ണി.