യുഎഇ പാസ് നിർബന്ധമാക്കുന്നു; ഒക്‌ടോബർ 18 മുതൽ പ്രാബല്യത്തിൽ വരും 
Pravasi

യുഎഇ പാസ് നിർബന്ധമാക്കുന്നു; ഒക്‌ടോബർ 18 മുതൽ പ്രാബല്യത്തിൽ വരും

ഇതുവരെ മന്ത്രാലയത്തിന്‍റെ പ്ലാറ്റ് ഫോമുകളിൽ ഉണ്ടായിരുന്ന യൂസർ നെയിമുകളും പാസ് വേർഡുകളും റദ്ദാകും

ദുബായ്: യുഎഇയിൽ മാനവ ശേഷി -സ്വദേശി വൽക്കരണ മന്ത്രാലയത്തിന്‍റെ ഡിജിറ്റൽ പ്ലാറ്റ് ഫോമുകൾ ഉപയോഗിക്കുന്നതിന് യുഎഇ പാസ് നിർബന്ധമാക്കുന്നു. ഒക്‌ടോബർ 18 മുതൽ ഇത് പ്രാബല്യത്തിൽ വരും. ഇതുവരെ മന്ത്രാലയത്തിന്‍റെ പ്ലാറ്റ് ഫോമുകളിൽ ഉണ്ടായിരുന്ന യൂസർ നെയിമുകളും പാസ് വേർഡുകളും റദ്ദാകും.18 മുതൽ യുഎഇ പാസ് ഉപയോഗിച്ച് ഇവ പുതുതായി സൃഷ്ടിക്കേണ്ടി വരും.

സർക്കാർ സേവനങ്ങൾക്കുള്ള യുഎഇ പൗരന്മാരുടെയും താമസക്കാരുടെയും ഔദ്യോഗിക ഡിജിറ്റൽ തിരിച്ചറിയൽ സംവിധാനമായി യുഎഇ പാസ് മാറുകയാണ്. വർക്ക് പെർമിറ്റ് നൽകുന്നതിനും, റദ്ദാക്കുന്നതിനും തൊഴിൽ ദാതാക്കൾ മന്ത്രാലയത്തിന്‍റെ ഡിജിറ്റൽ ചാനലുകൾ ഉപയോഗിക്കുന്നുണ്ട്. ഗാർഹിക ജോലിക്കാരുടെ നിയമനം, ഒളിച്ചോടൽ റിപ്പോർട്ടിങ്ങ് എന്നിവയും ഈ ചാനലുകൾ വഴി ചെയ്യാം.

24 മണിക്കൂറിനിടെ ഛത്തീസ്ഗഢിൽ 2 ഏറ്റുമുട്ടൽ; 5 മാവോയിസ്റ്റുകളെ വധിച്ചു

സൈബർ ആക്രമണം; നടി റിനി ആൻ ജോർജിന്‍റെ പരാതിയിൽ പൊലീസ് കേസെടുത്തു

രാഹുലിനെതിരെയുളള ലൈംഗികാരോപണം; അന്വേഷണ സംഘത്തിൽ ഐപിഎസ് ഉദ്യോഗസ്ഥ

'വിഗ്രഹം പുനസ്ഥാപിക്കാൻ ദൈവത്തോട് തന്നെ പറയൂ' എന്ന പരാമർശം; വിശദീകരണവുമായി ചീഫ് ജസ്റ്റിസ്

മഹാരാഷ്ട്രയിൽ ഒന്നര ലക്ഷത്തോളം ഡോക്‌റ്റർമാർ പണിമുടക്കിൽ