ജിയു-ജിറ്റ്‌സു ലോക ചാമ്പ്യൻഷിപ്പിൽ യുഎഇ ദേശീയ ടീമിന് ഏഴ് മെഡലുകൾ 
Pravasi

ജിയു-ജിറ്റ്‌സു ലോക ചാമ്പ്യൻഷിപ്പിൽ യുഎഇ ദേശീയ ടീമിന് ഏഴ് മെഡലുകൾ

രണ്ട് സ്വർണവും മൂന്ന് വെള്ളിയും രണ്ട് വെങ്കലവുമാണ് യുഎഇ സ്വന്തമാക്കിയത്

അബുദാബി: യുഎഇ ജിയു-ജിറ്റ്‌സു ദേശീയ ടീം ഗ്രീസിലെ ഹെരാക്ലിയോണിൽ നടന്ന ജിയു-ജിറ്റ്‌സു ലോക ചാമ്പ്യൻഷിപ്പിൽ ഏഴ് മെഡലുകൾ നേടി. രണ്ട് സ്വർണവും മൂന്ന് വെള്ളിയും രണ്ട് വെങ്കലവുമാണ് യുഎഇ സ്വന്തമാക്കിയത്.

ഉമർ അൽ സുവൈദി, ഖാലിദ് അൽ ഷിഹ്ഹി എന്നിവർ സ്വർണവും ബൽഖീസ് അബ്ദുൽ കരീം, സായിദ് അൽ കഥീറി, മുഹമ്മദ് അൽ സുവൈദി എന്നിവർ വെള്ളിയും ആയിഷ അൽ ഷംസി, മൈത ശ്രൈം എന്നിവർ വെങ്കലവും നേടി.

56 കിലോഗ്രാം വിഭാഗത്തിൽ സ്വർണം നേടിയ ഉമർ അൽ സുവൈദി തന്നെ പിന്തുണച്ചതിന് യുഎഇ ഭരണ നേതൃത്വത്തിനും ജനങ്ങൾക്കും യുഎഇ ജിയു-ജിറ്റ്‌സു ഫെഡറേഷനും നന്ദി അറിയിച്ചു.

യുഎഇയുടെ നേട്ടത്തിൽ 62 കിലോ സ്വർണ മെഡൽ ജേതാവ് ഖാലിദ് അൽ ഷിഹ്ഹി സന്തോഷവും അഭിമാനവും പ്രകടിപ്പിച്ചു.

'ഒരു ഒത്തുതീർപ്പിനുമില്ല, ദയാധനം സ്വീകരിക്കില്ല'; നിമിഷപ്രിയക്ക് മാപ്പില്ലെന്ന് തലാലിന്‍റെ സഹോദരൻ

പെൺകുഞ്ഞ് പിറന്നതിലെ നീരസം; 7 വയസുകാരിയെ പിതാവ് കനാലിലേക്ക് തള്ളിയിട്ട് കൊന്നു!

സംരക്ഷണം ആവശ‍്യപ്പെട്ട് സർവകലാശാല സിൻഡിക്കേറ്റ് അംഗം; എന്ത് ശാരീരിക ഭീഷണിയാണ് നേരിട്ടതെന്ന് ഹൈക്കോടതി

മരവിപ്പിച്ച അക്കൗണ്ടുകളിൽ നിന്ന് 30 ലക്ഷം കവർന്നു; പേടിഎം ജീവനക്കാർ അറസ്റ്റിൽ

പൂരം കലക്കലിൽ എഡിജിപി അജിത് കുമാറിനെതിരേ നടപടി വേണം; മുഖ‍്യമന്ത്രിക്ക് റിപ്പോർട്ട് നൽകി ആഭ‍്യന്തര സെക്രട്ടറി