കേരളത്തില്‍ നിന്ന് ഒരു അന്തർദേശിയ സ്വർണാഭരണ ബ്രാന്‍ഡ് കൂടി: വിന്‍സ്‌മെര ആഗോള ആസ്ഥാനം ദുബായില്‍ പ്രവര്‍ത്തനം തുടങ്ങി

 
Pravasi

കേരളത്തില്‍ നിന്ന് ഒരു അന്തർദേശീയ സ്വർണാഭരണ ബ്രാന്‍ഡ് കൂടി: വിന്‍സ്‌മെര ആഗോള ആസ്ഥാനം ദുബായില്‍ പ്രവര്‍ത്തനം തുടങ്ങി

വിന്‍സ്‌മെര ബ്രാന്‍ഡ് അംബാസഡർ നടൻ മോഹൻലാൽ ഉദ്‌ഘാടന ചടങ്ങുകളിൽ പങ്കെടുക്കുമെന്നും മാനേജ്‌മന്‍റ് അറിയിച്ചു

ദുബായ്: കേരളത്തിലെ പ്രമുഖ സ്വർണാഭരണ ബ്രാൻഡായ വിന്‍സ്‌മെര ഗ്രൂപ്പിന്‍റെ അന്തർദേശിയ ആസ്ഥാനം ദുബായ് ദേര ഗോള്‍ഡ് സൂഖിൽ പ്രവർത്തനം തുടങ്ങി. ഉദ്‌ഘാടന ചടങ്ങിൽ ഇത്റ ദുബായ് സീനിയർ ഡയറക്ടർ റാഷിദ് അൽ ഹാർമോദി, ദുബായ് ഗോൾഡ് ആൻഡ് ജ്വല്ലറി ഗ്രൂപ്പ് വൈസ് ചെയർമാൻ ചന്ദു സിറോയ, എമിറേറ്റ്സ് എൻബിഡി സീനിയർ വൈസ് പ്രഡിഡന്‍റ് അനിത് ഡാനിയൽ, ബാങ്ക് ഓഫ് ഫുജൈറ ഹെഡ് ഓഫ് പ്രെഷ്യസ് മെറ്റൽസ് അജയ് സാലിയ, GJEPC മിഡിലീസ്റ്റ് കോർഡിനേറ്റർ രമേഷ് വോറ, വിൻസ്മെര ഗ്രൂപ്പ് ചെയർമാൻ ദിനേഷ് കമ്പ്രത്ത്, വൈസ് ചെയർമാൻ അനിൽ കമ്പ്രത്ത്, മാനേജിങ്ങ് ഡയറക്ടർ മനോജ് കമ്പ്രത്ത്, എക്സിക്യൂട്ടീവ് ഡയറക്ടർ കൃഷ്‌ണൻ കമ്പ്രത്ത് എന്നിവർ പങ്കെടുത്തു.

സ്വര്‍ണാഭരണ നിര്‍മാണം, ഹോള്‍ സെയില്‍, റീട്ടെയില്‍ ജ്വല്ലറി, കയറ്റുമതി, ഇറക്കുമതി തുടങ്ങിയ സ്വര്‍ണ വ്യാപാര മേഖലയിലെ എല്ലാ മേഖലയിലും പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ കമ്പനിയാണ് വിന്‍സ്‌മെര ഗ്രുപ്പ്. കോഴിക്കോട്, മാവൂര്‍ റോഡിലെ പൊറ്റമ്മലിലാണ് വിന്‍സ്മെര ഗ്രൂപ്പിന്‍റെ ആദ്യ ജ്വല്ലറി ഷോറൂം സ്ഥാപിച്ചത്.

ദുബായ് കരാമയിലെ പുതിയ ഷോറൂം പ്രവര്‍ത്തനമാരംഭിച്ചതിന് പിന്നാലെയാണ് ആസ്ഥാന ഓഫീസ് കേന്ദ്രമായുള്ള അന്തർദേശിയ ഓപ്പറേഷൻസിന് തുടക്കം കുറിച്ചിരിക്കുന്നത്. ഷാര്‍ജയിലെ റോള, ബര്‍ദുബായിലെ മീന ബസാര്‍, അബുദാബിയിലെ മുസഫ എന്നിവിടങ്ങളിൽ ഉടൻ പുതിയ ഷോറൂമുകള്‍ ആരംഭിക്കുമെന്ന് വിന്‍സ്‌മെര ഗ്രൂപ്പ് ചെയർമാൻ ദിനേഷ് കമ്പ്രത്ത്, മാനേജിങ്ങ് ഡയറക്ടർ മനോജ് കമ്പ്രത്ത് എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.വിന്‍സ്‌മെര ബ്രാന്‍ഡ് അംബാസഡർ നടൻ മോഹൻലാൽ ഉദ്‌ഘാടന ചടങ്ങുകളിൽ പങ്കെടുക്കുമെന്നും മാനേജ്‌മന്‍റ് അറിയിച്ചു.

ഉദ്ഘാടനത്തോടനുബന്ധിച്ചുള്ള ആഘോഷങ്ങളുടെ ഭാഗമായി ഉപയോക്താക്കള്‍ക്ക് മികച്ച രൂപകൽപ്പനയിലുള്ള ആഭരണങ്ങളും വ്യക്തിഗത സമ്മാനങ്ങളും നേടാനുള്ള അവസരം ഒരുക്കിയിട്ടുണ്ട്. ഭാഗ്യശാലികള്‍ക്ക് മോഹന്‍ലാലില്‍ നിന്ന് ഈ സമ്മാനങ്ങള്‍ ഏറ്റുവാങ്ങാനും സാധിക്കും. ലോകോത്തര ഷോപ്പിങ്ങ് അനുഭവം സമ്മാനിക്കുക എന്നതാണ് ലക്ഷ്യമെന്നും മാനേജ്‌മന്‍റ് വ്യക്തമാക്കി.

ആഭരണ നിർമാണത്തിലും കയറ്റുമതിയിലും ഇരുപത് വര്‍ഷത്തിലധികം പരിചയസമ്പത്തുളള വിന്‍സ്മെര ഗ്രൂപ്പിന് ഇന്ത്യയിലും യുഎഇയിലുമായി ആഭരണ രൂപകല്‍പ്പനയിൽ വൈദഗ്ദ്ധ്യം നേടിയ 1,000-ത്തിലധികം ജീവനക്കാരുടെ നിരയുണ്ട്.

കേരളത്തിലെ കൊച്ചി, തിരുവനന്തപുരം, കണ്ണൂര്‍ എന്നിവിടങ്ങളില്‍ വിന്‍സ്മെരയുടെ പുതിയ ഷോറൂമുകള്‍ ഉടന്‍ ആരംഭിക്കും. ഇന്ത്യയിലും യുഎയിലുമായി രണ്ടായിരം കോടിയുടെ നിക്ഷേപമാണ് ആദ്യ ഘട്ടത്തിൽ നടത്തുകയെന്നും അധികൃതർ അറിയിച്ചു. യുഎഇയിൽ പ്രവർത്തിക്കുന്ന ഫാക്ടറി പൂർണമായും ഹരിതോർജം കൊണ്ട് പ്രവർത്തിക്കുന്ന സ്ഥാപനമാണെന്നും ഇതിന് സർക്കാർ തലത്തിൽ നിരവധി പുരസ്‌കാരങ്ങൾ ലഭിച്ചിട്ടുണ്ടെന്നും മാനേജ്‌മന്‍റ് വ്യക്തമാക്കി.

വാർത്താ സമ്മേളനത്തിൽ വിൻസ്മെര ഗ്രൂപ്പ് ചെയർമാൻ ദിനേഷ് കമ്പ്രത്ത്, മാനേജിങ്ങ് ഡയറക്ടർ മനോജ് കമ്പ്രത്ത് എന്നിവരെ കൂടാതെ വൈസ് ചെയർമാൻ അനിൽ കമ്പ്രത്ത്, എക്സിക്യൂട്ടീവ് ഡയറക്ടർ കൃഷ്‌ണൻ കമ്പ്രത്ത് എന്നിവരും പങ്കെടുത്തു.

വിദ‍്യാർഥി ഷോക്കേറ്റ് മരിച്ച സംഭവം; അന്വേഷണത്തിന് പ്രത‍്യേക സംഘം

ആദിവാസി സ്ത്രീകൾക്കും പാരമ്പര്യസ്വത്തിൽ തുല്യാവകാശം

വോട്ടിങ് പ്രായം 16 ആയി കുറയ്ക്കാന്‍ യുകെ പദ്ധതിയിടുന്നു

20 ലക്ഷം ഫോളോവേഴ്സുമായി കേരള പൊലീസ് എഫ്ബി പേജ്

മിഥുൻ സർക്കാർ അനാസ്ഥയുടെ ഇര: രാജീവ് ചന്ദ്രശേഖർ