'കുറഞ്ഞ ചെലവിൽ താമസ വിസ': പൊതുമാപ്പിന്‍റെ മറവിൽ വിസാത്തട്ടിപ്പുകാർക്കെതിരെ ജാഗ്രത വേണമെന്ന് വിദഗ്ദ്ധർ  Image by brgfx on Freepik
Pravasi

പൊതുമാപ്പിന്‍റെ മറവിൽ വിസ തട്ടിപ്പ്; ജാഗ്രത വേണമെന്ന് വിദഗ്ധർ

സ്വദേശത്തേക്ക് മടങ്ങാതെ എങ്ങനെയെങ്കിലും യുഎയിൽ പിടിച്ചുനിൽക്കാൻ ആഗ്രഹിക്കുന്നവർ കെണിയിൽ വീഴാൻ സാധ്യതയേറെ

Ardra Gopakumar

ദുബായ്: യുഎയിൽ പൊതുമാപ്പ് ഞായറാഴ്ച തുടങ്ങാനിരിക്കെ കുറഞ്ഞ ചെലവിൽ താമസ വിസ നൽകാമെന്ന വ്യാജ വാഗ്‌ദാനവുമായി വിസ തട്ടിപ്പുകാർ രംഗത്ത്. താമസ വിസക്ക് സർക്കാർ ഈടാക്കുന്ന നിരക്കിനേക്കാൾ കുറഞ്ഞ തുകയ്ക്ക് വിസ നൽകാമെന്നാണ് ഇവർ ഇരകളെ പറഞ്ഞ് വിശ്വസിപ്പിക്കുന്നത്.

പൊതുമാപ്പിന്‍റെ ആനുകൂല്യം പ്രയോജനപ്പെടുത്തി സ്വദേശത്തേക്ക് മടങ്ങാതെ എങ്ങനെയെങ്കിലും യുഎയിൽ പിടിച്ചുനിൽക്കാൻ ആഗ്രഹിക്കുന്നവർ ഇവരുടെ കെണിയിൽ വീഴാൻ സാധ്യതയേറെയാണ്. ഈ സാഹചര്യത്തിൽ വിസാ കാലാവധി പൂർത്തിയായ ശേഷം രാജ്യത്ത് തങ്ങുന്നവർ അതീവ ജാഗ്രത പാലിക്കണമെന്നും തട്ടിപ്പുകാരുടെ കെണിയിൽ വീഴരുതെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.

മുംബൈയിൽ 20 കുട്ടികളെ ബന്ദികളാക്കി; പ്രതിയെ വെടിവച്ച് കൊലപ്പെടുത്തി

മുട്ടുമടക്കിയതിൽ അമർഷം; പരാതിയുടെ കെട്ടഴിച്ച് ശിവൻകുട്ടി

15 കാരിയെ പീഡിപ്പിച്ച സംഭവം; പ്രതിക്ക് 18 വർഷം കഠിന തടവ്

കംപ്രസർ പൊട്ടിത്തെറിച്ച് തൊഴിലാളി മരിച്ചു

ശബരിമല സ്വർണക്കൊള്ള; ഉണ്ണികൃഷ്ണൻ പോറ്റി റിമാൻഡിൽ