Sabarimala

ശർക്കരയ്ക്ക് ക്ഷാമം; ശബരിമലയിൽ അരവണയ്ക്ക് നിയന്ത്രണം

ഒരാൾക്ക് അഞ്ച് ടിൻ അരവണ മാത്രമേ നൽ‌കുന്നുള്ളൂ

MV Desk

ശബരിമല: ശർക്കരയ്ക്ക് ക്ഷാമം നേരിടുന്നതിനാൽ ശബരിമലയിൽ ഭക്തർക്ക് അരവണ നൽ‌കുന്നതിൽ നിയന്ത്രണം ഏർപ്പെടുത്തി. ഒരാൾക്ക് അഞ്ച് ടിൻ അരവണ മാത്രമേ നൽ‌കുന്നുള്ളൂ. ശനിയാഴ്ച രാവിലെ മുതൽ അരവണ ഉത്പാദനം മുടങ്ങിയിരുന്നു. മണ്ഡലപൂജ കഴിയുന്നതു വരെ നൽകുന്നതിനുള്ള അരവണയുടെയും അപ്പത്തിന്‍റെയും ഉത്പാദനം പൂർത്തിയായതായി ദേവസ്വം ബോർഡ് അറിയിച്ചിരുന്നു. എന്നാൽ ശർക്കരയുടെ ക്ഷാമം ഉത്പാദനത്തെ ബാധിച്ചിരിക്കുകയാണ്. രണ്ടുലക്ഷത്തി എഴുപതിനായിരം ടിൻ അരവണയാണ് പ്രതിദിനം തയാറാകുന്നത്.

അണ്ടർ-19 ഏഷ്യ കപ്പ്: ഇന്ത്യ ഫൈനലിൽ

ശബരിമല സ്വർണക്കൊള്ള: പങ്കജ് ഭണ്ഡാരിയും ഗോവർധനും അറസ്റ്റിൽ

ഇന്ത്യക്ക് ബാറ്റിങ്, സഞ്ജു 22 പന്തിൽ 37

അന്വേഷണത്തിൽ അലംഭാവം, പ്രതികളെ എസ്ഐടി സംരക്ഷിക്കാൻ ശ്രമിക്കുന്നു: രൂക്ഷ വിമർശനവുമായി ഹൈക്കോടതി

ഇടുക്കിയിൽ 72 കാരിയെ തീകൊളുത്തിക്കൊന്ന കേസ്; പ്രതിക്ക് ജീവപര്യന്തം തടവും പിഴയും