ശബരിമലയിൽ പരമ്പരാഗത കാനന പാത വഴി വരുന്നവർക്ക് ഇനി വരി നിൽക്കാതെ ദർശനം നടത്താം 
Sabarimala

ശബരിമലയിൽ പരമ്പരാഗത കാനന പാത വഴി വരുന്നവർക്ക് ഇനി വരി നിൽക്കാതെ ദർശനം നടത്താം

മണ്ഡലകാലം ആരംഭിച്ച് 30 ദിവസം പിന്നിടുമ്പോൾ അയ്യപ്പ ദർശനത്തിനായി മുൻവർഷത്തേക്കാൾ കൂടുതലായി എത്തിയത് 4 ലക്ഷത്തോളം പേരാണ്

പത്തനംതിട്ട: ശബരിമലയിൽ പുതിയ പരിഷ്ക്കാരം നടപ്പാക്കാൻ നീക്കം. പരമ്പരാഗത കാനന പാത വഴി വരുന്നവർക്ക് വരി നിൽക്കാതെ ദർശനം അനുവദിക്കും. എരുമേലിയിലും പുല്ലുമേട്ടിലും തീർത്ഥാടകർക്ക് പ്രത്യേക എൻട്രി പാസ് നൽകും. തീരുമാനം ഈ തീർഥാടനകാലത്ത് നടപ്പിലാക്കുമെന്ന് ദേവസ്വം പ്രസിഡന്‍റ് വ്യക്തമാക്കി.

മണ്ഡലകാലം ആരംഭിച്ച് 30 ദിവസം പിന്നിടുമ്പോൾ അയ്യപ്പ ദർശനത്തിനായി മുൻവർഷത്തേക്കാൾ കൂടുതലായി എത്തിയത് 4 ലക്ഷത്തോളം പേരാണ്. വരുമാനത്തിലും വലിയ വർധനവുണ്ടായിട്ടുണ്ട്. കഴിഞ്ഞ വർഷത്തേക്കാൾ 21 കോടി രൂപയുടെ അധിക വരുമാനമാണ് ഉണ്ടായത്.

മുൻ മന്ത്രി സി.വി. പത്മരാജൻ അന്തരിച്ചു

കൊല്ലത്ത് 4 കുട്ടികൾക്ക് എച്ച്1എൻ1 സ്ഥിരീകരിച്ചു; ആരോഗ്യ വകുപ്പിന്‍റെ ജാഗ്രത നിര്‍ദേശം

ലാൻഡിങ്ങിനിടെ റൺവേയിൽ നിന്നും തെന്നിമാറി ഇൻഡിഗോ വിമാനം; വൻ അപകടം ഒഴിവായത് തലനാരിഴയ്ക്ക്

''2026ൽ എഐഎഡിഎംകെ അധികാരത്തിലെത്തും''; സ്റ്റാലിൻ സർക്കാരിനെ ജനങ്ങൾക്ക് മടുത്തെന്ന് എടപ്പാടി പളനിസ്വാമി

ബംഗാളി സംസാരിക്കുന്നവരെ പീഡിപ്പിക്കുന്നു, ബംഗാൾ ഇന്ത്യയുടെ ഭാഗമല്ലേ? തെരുവിൽ പ്രകടനം നയിച്ച് മമതാ ബാനർജി