എസ്ഐടി സംഘം മൊഴിയെടുത്തു

 
Sabarimala

ശബരിമല സ്വർണക്കൊള്ള കേസ്; എസ്ഐടി സംഘം കണ്ഠരര് രാജീവരുടെയും മോഹനരരുടെയും മൊഴിയെടുത്തു

ഉണ്ണികൃഷ്ണൻ പോറ്റിയെ അറിയാമെന്ന് തന്ത്രിമാർ

Jisha P.O.

തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ളക്കേസിൽ മൊഴിയെടുപ്പുമായി പ്രത്യേക അന്വേഷണ സംഘം. ശബരിമല തന്ത്രിമാരായ കണ്ഠരര് രാജീവരുടെയും മോഹനരരുടെയും മൊഴി എസ്ഐടി രേഖപ്പെടുത്തി. ഇരുവരും എസ്ഐടി ഓഫീസിലെത്തിയാണ് മൊഴി നൽകിയത്.

ശബരിമലയിലെ മുതിര്‍ന്ന തന്ത്രിമാരെന്ന നിലയിലാണ് ഇരുവരുടെയും മൊഴിയെടുത്തതെന്നാണ് സൂചന. ഉണ്ണികൃഷ്ണൻ പോറ്റിയെ അറിയാമായിരുന്നുവെന്നാണ് തന്ത്രിമാരുടെ മൊഴി.

സ്വര്‍ണപ്പാളിയിൽ അനുമതി നൽകിയത് ഉദ്യോഗസ്ഥര്‍ പറഞ്ഞതുപ്രകാരമാണെന്നും ദൈവഹിതം നോക്കി അനുമതി നൽകുകമാത്രമാണ് തന്ത്രിമാരുടെ ചുമതലയെന്നുമാണ് മൊഴി നൽകിയത്. അന്വേഷണത്തിന്‍റെ കൂടുതൽ വിവരങ്ങള്‍ ശേഖരിക്കുന്നതിന്‍റെ ഭാഗമായാണ് തന്ത്രിമാരുടെ നിര്‍ണായക മൊഴിയെടുത്തത്.

''നേതാക്കളോടൊപ്പം വേദി പങ്കിടാൻ രാഹുലിന് അനുമതിയില്ല''; കെ. സുധാകരനെ തള്ളി കെ. മുരളീധരൻ

ഡി.കെ. ശിവകുമാർ മുഖ‍്യമന്ത്രിയാകും; 200 ശതമാനം ഉറപ്പെന്ന് കോൺഗ്രസ് എംഎൽഎ

തിരുവനന്തപുരത്ത് ഹൈസ്കൂൾ വിദ‍്യാർഥിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

ലേബർ കോഡിനെതിരേ പ്രതിഷേധം; ജില്ലാ ആസ്ഥാനങ്ങളിൽ പ്രതിഷേധ പരിപാടി

കേരളത്തിന് തമിഴ്നാടിന്‍റെ മുന്നറിയിപ്പ് ; മുല്ലപ്പെരിയാർ അണക്കെട്ടിൽ ജലനിരപ്പ് ഉയർന്നു