Representative image 
World

മാലിയിൽ ഭീകരാക്രമണം; 15 സൈനികർ അടക്കം 54 പേർ കൊല്ലപ്പെട്ടു

നൈഗർ നദിയിലൂടെ സഞ്ചരിച്ചിരുന്ന യാത്രാ ബോട്ടിലും, സൈനിക കേന്ദ്രമായ ബാംബയിലുമാണ് ആക്രമണമുണ്ടായത്.

നീതു ചന്ദ്രൻ

ബാമാകോ: വടക്കൻ മാലിയിൽ വ്യാഴാഴ്ചയുണ്ടായ രണ്ട് ഭീകരാക്രമണങ്ങളിലായി 15 സൈനികർ അടക്കം 54 പേർ കൊല്ലപ്പെട്ടു. അൽ ഖ്വയ്ദയ്ക്കു കീഴിലുള്ള ഭീകരവാദ സംഘം ജെഎൻഐഎം ആക്രമണത്തിന്‍റെ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടുണ്ട്. നൈഗർ നദിയിലൂടെ സഞ്ചരിച്ചിരുന്ന യാത്രാ ബോട്ടിലും, സൈനിക കേന്ദ്രമായ ബാംബയിലുമാണ് ആക്രമണമുണ്ടായത്.

സൈനികർ തിരിച്ചു നടത്തിയ ആക്രമണത്തിൽ 50 ഭീകരരെ വധിച്ചതായി മാലി സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്. ആക്രമണത്തിന്‍റെ പശ്ചാത്തലത്തിൽ രാജ്യത്ത് 3 ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്.

ശബരിമല സ്വർണക്കൊള്ള; എസ്ഐടിക്ക് കത്തയച്ച് ചെന്നിത്തല

ജൂനിയർ അഭിഭാഷകയെ മർദിച്ച കേസ്; പൊലീസ് കുറ്റപത്രം സമർപ്പിച്ചു

ഗോവയിൽ നൈറ്റ് ക്ലബ്ബിൽ തീപിടിത്തം: 23 മരണം | VIDEO

സ്ഥാനാർഥിയുടെ വീട്ടിൽ നിന്ന് സ്വർണവും പണവും കവർന്നു, പ്രവർത്തകനെതിരേ പരാതി

വേരിക്കോസ് വെയിൻ പൊട്ടിയത് അറിഞ്ഞില്ല; കോൺഗ്രസ് പ്രവർത്തകൻ സ്ഥാനാർഥി പര്യടനത്തിനിടെ രക്തം വാർന്ന് മരിച്ചു