റഷ്യൻ സൈനിക വിമാനം തകർന്നുവീണ് 29 പേർ മരിച്ചു

 
World

ക്രൈമിയയിൽ വിമാനാപകടം; റഷ്യൻ സൈനിക വിമാനം തകർന്നുവീണ് 29 പേർ മരിച്ചു

എഎൻ-26 കാർഗോ വിമാനമാണ് അപകടത്തിൽപ്പെട്ടത്

Jisha P.O.

മോസ്കോ: ക്രൈമിയയിൽ റഷ്യൻ സൈനിക വിമാനം തകർന്ന് വീണ് വിമാനത്തിലുണ്ടായിരുന്ന 29 പേർ മരിച്ചു. ബുധനാഴ്ച പുലർച്ചെയായിരുന്നു അപകടം. എഎൻ-26 കാർഗോ വിമാനമാണ് അപകടത്തിൽപ്പെട്ടത്.

23 യാത്രക്കാരും ആറ് ക്രൂ അംഗങ്ങളുമാണ് വിമാനത്തിൽ ഉണ്ടായിരുന്നു, അപകടത്തിൽ എല്ലാവരും മരിച്ചതായി റഷ്യൻ പ്രതിരോധ മന്ത്രാലയം അറിയിച്ചു.

പറക്കലിനിടെ നിയന്ത്രണം നഷ്ടപ്പെടുകയും അപകടം സംഭവിക്കുകയുമായിരുന്നു. വിമാനം മലയിടുക്കിലേക്ക് ഇടിച്ചുകയറിയെന്നാണ് വിവരം. സാങ്കേതിക തകരാറാണ് അപകടകാരണമെന്നാണ് പ്രാഥമിക വിശദീകരണം.

റൂട്ടും ഡോസണും പൊരുതി; ബുംറയും ഗുര്‍നൂര്‍ ബ്രാറും തകര്‍ത്തു: ഇന്ത്യയ്ക്ക് 259 റണ്‍സ് വിജയലക്ഷ്യം

യുക്രെയ്ൻ യുദ്ധം; ആണവായുധം പ്രയോഗിക്കാൻ പദ്ധതിയിട്ട റഷ്യയെ പിന്തിരിപ്പിച്ചത് മോദിയെന്ന് വെളിപ്പെടുത്തൽ

ജന്തര്‍ മന്തറില്‍ സോനം വാങ്ചുക്കിനെ സന്ദര്‍ശിച്ച് സ്വര ഭാസ്‌കര്‍

പാക് അധീന കശ്മീരില്‍ വീണ്ടും രക്തച്ചൊരിച്ചില്‍; സൈനിക വെടിവെപ്പില്‍ 6 സാധാരണക്കാര്‍ കൊല്ലപ്പെട്ടു

ബദരീനാഥ് ക്ഷേത്രകൊള്ള; അന്വേഷണ സമിതി ക്ഷേത്രത്തിലെത്തി