ആയത്തുള്ള അലിറേസ അറഫി

 
World

ഇറാന്‍റെ ഇടക്കാല പരമോന്നത നേതാവായി ആയത്തുള്ള അലി അറഫി

ഇറാനിയൻ മാധ‍്യമങ്ങളാണ് ഇക്കാര‍്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്

Aswin AM

ടെഹ്റാൻ: യുഎസ്- ഇസ്രയേൽ വ‍്യോമാക്രമണത്തിൽ ആയത്തുള്ള അലി ഖമനേയി കൊല്ലപ്പെട്ടതിനു പിന്നാലെ ഇറാന്‍റെ ഇടക്കാല പരമോന്നത നേതാവായി ആയത്തുള്ള അലിറേസ അറഫിയെ നിയമിച്ചു. ഇറാനിയൻ മാധ‍്യമങ്ങളാണ് ഇക്കാര‍്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 67 കാരനായ അറഫി ഗാർഡിയൻ കൗൺസിലിലെ അംഗമാണ്.

ഖമനേയിയുടെ പിൻഗാമിയെ പ്രഖ‍്യാപിക്കുന്നതു വരെ ഇറാന്‍റെ പരമോന്നത നേതാവിന്‍റെ ചുമതലകൾ താത്കാലികമായി അറഫി കൈകാര‍്യം ചെയ്യും. ഇറാനിലെ യാസ്ദ പ്രവിശ‍്യയിൽ ജനിച്ച അറഫി അൽ മുസ്തഫ ഇന്‍റർനാഷണൽ യൂണിവേഴ്സിറ്റിയുടെ ചെയർപേഴ്സണായിരുന്നു.

ഇറാനിലെ വിവിധ മാധ‍്യമങ്ങളുടെ റിപ്പോർട്ട് പ്രകാരം ജനറൽ മുഹമ്മദ് പക്പൂർ ശനിയാഴ്ച നടന്ന ആക്രമണങ്ങളിൽ കൊല്ലപ്പെട്ടതിനെത്തുടർന്ന് ഇസ്ലാമിക് റെവല‍്യൂഷണറി ഗാർഡ് കോർപസ് നേതൃമാറ്റം വേണമെന്ന് ആവശ‍്യപ്പെട്ടതായാണ് വിവരം. അതേസമയം, ഇറാന്‍റെ തിരിച്ചടിയിൽ 500 ഓളം പേർക്ക് പരുക്കേറ്റതായാണ് റിപ്പോർട്ടുകൾ.

ടൗൺഷിപ്പ് ഉദ്ഘാടന വേദിയിൽ കൂവൽ, കുത്തിപ്പറഞ്ഞ് മന്ത്രി; വിഷമമായെന്ന് ടി. സിദ്ദിഖ്

പാക്കിസ്ഥാനിൽ യുഎസ് കോൺസുലേറ്റിന് നേരെ ആക്രമണം; 8 പേരെ പൊലീസ് വെടിവച്ചുകൊന്നു

"യദുവിനെ പുറത്താക്കാൻ കാരണം ആര്യയുടെ പ്രശ്നമല്ല, അയാൾ ചെയ്തത് മറ്റൊരു വലിയ തെറ്റ്"; വെളിപ്പെടുത്തി ​ഗണേഷ് കുമാർ

കാരുണ്യത്തിന്‍റെയും കരുതലിന്‍റെയും കേരളമാതൃക ഒരിക്കൽ കൂടി ലോകം കണ്ടു: വയനാട് ടൗണ്‍ഷിപ്പ് നാടിന് സമര്‍പ്പിച്ച് മുഖ്യമന്ത്രി

റോബിൻ രാധാകൃഷ്ണൻ ബിജെപിയിൽ ചേർന്നു; നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിച്ചേക്കും!