വിദ്യാർഥി പ്രക്ഷോഭം; രാജിക്കു തയാറായി ബംഗ്ലാദേശ് ചീഫ് ജസ്റ്റിസ് 
World

വിദ്യാർഥി പ്രക്ഷോഭം; രാജിക്കു തയാറായി ബംഗ്ലാദേശ് ചീഫ് ജസ്റ്റിസ്

കഴിഞ്ഞ വർഷമാണ് ഷെയ്ഖ് ഹസീനയുടെ വിശ്വസ്തൻ എന്നറിയപ്പെടുന്ന ഹസ്സൻ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് പദവിയിലെത്തിയത്.

ധാക്ക: വിദ്യാർഥി പ്രക്ഷോഭത്തെത്തുടർന്ന് രാജിക്കു തയാറായി ബംഗ്ലാദേശ് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഒബൈദുൽ ഹസ്സൻ. പ്രധാനമന്ത്രി പദം രാജി വച്ച് ഷെയ്ഖ് ഹസീന രാജ്യം വിട്ടതിനു ശേഷവും ചീഫ് ജസ്റ്റിന്‍റെ രാജി ആവശ്യപ്പെട്ട് വിദ്യാർഥികൾ സമരം നടത്തിയിരുന്നു. ധാക്കയിലെ കോടതി വളപ്പിൽ വിദ്യാർഥികൾ തടിച്ചു കൂടിയതോടെയാണ് രാജി വയ്ക്കാമെന്ന് ഹസ്സൻ തത്വത്തിൽ അംഗീകരിച്ചത്. കോടതിയിലെ മുതിർന്ന ജഡ്ജിമാരെല്ലാം നേരത്തേ രാജി വച്ചിരുന്നു.

കഴിഞ്ഞ വർഷമാണ് ഷെയ്ഖ് ഹസീനയുടെ വിശ്വസ്തൻ എന്നറിയപ്പെടുന്ന ഹസ്സൻ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് പദവിയിലെത്തിയത്.

യുവാക്കളെ കെട്ടിത്തൂക്കി ജനനേന്ദ്രിയത്തിൽ സ്റ്റാപ്ലർ അടിച്ചു; ദമ്പതികൾ അറസ്റ്റിൽ

കോൺഗ്രസിനെ ഉലച്ച് വയനാട്ടിലെ നേതാക്കളുടെ ആത്മഹത്യ

ആഗോള അയ്യപ്പ സംഗമം തടയണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയിൽ ഹർജി

കാർ കഴുകുന്നതിനിടെ ഷോക്കേറ്റു; യുവാവ് മരിച്ചു

മുംബൈയിൽ ഞായറും തിങ്കളും കനത്ത മഴയ്ക്ക് സാധ്യത