ഹമാസിനെ തുടച്ച് നീക്കുക എന്ന ലക്ഷ്യത്തിൽ നിന്ന് വിട്ടുവീഴ്ചയ്ക്കും തയ്യാറാല്ലെന്ന് ബെഞ്ചമിന്‍ നെതന്യാഹു
getty image
ടെല്‍ അവീവ്: ഹമാസിനെ തുടച്ചു നീക്കുക എന്ന ലക്ഷ്യത്തില്‍നിന്ന് വിട്ടുവീഴ്ചയ്ക്കും തയാറാല്ലെന്ന് ഇസ്രയേല്‍ ബെഞ്ചമിന്‍ നെതന്യാഹു. ഗാസയിലെ വെടിനിർത്തല്‍ ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനിടെയാണ് പ്രസ്താവന. ചര്‍ച്ചകളിലൂടെ ഗാസയിലെ ഹമാസിന്‍റെ അവശേഷിപ്പ് ഇല്ലാതാക്കാനാകുമോ എന്ന് നോക്കാം. ഇല്ലെങ്കിൽ മറ്റ് വഴികളിലൂടെ ചെയ്യുമെന്നും ഇസ്രയേൽ സൈന്യത്തിന്‍റെ ശക്തി ചൂണ്ടിക്കാട്ടി നെതന്യാഹു പറഞ്ഞു.
ഹമാസിനെതിരായ ഇസ്രയേലിന്‍റെ യുദ്ധം അവസാനിച്ചിട്ടില്ലെന്നും, ഒരു താത്കാലിക വെടിനിര്‍ത്തല്‍ പോലും ഗാസയിലെ ഹമാസിന്‍റെ സൈനിക, ഭരണ ശേഷിപ്പുകള്‍ പൂര്‍ണമായും ഇല്ലാതാക്കുക എന്ന സര്‍ക്കാരിന്‍റെ ആത്യന്തിക ലക്ഷ്യം പിന്തുടരുന്നതില്‍ നിന്ന് പിന്തിരിപ്പിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ചര്‍ച്ചയിലുള്ള 60 ദിവസത്തെ വെടിനിര്‍ത്തല്‍ സമാധാനത്തിലേക്കുള്ള വഴിയല്ലെന്നും നെതന്യാഹു. ഇസ്രയേലിന്‍റെ പ്രധാന വ്യവസ്ഥകളായ, ഹമാസിന്‍റെ പൂര്‍ണമായ നിരായുധീകരണം, ഹമാസിന്‍റെ ഭരണം അവസാനിപ്പിക്കുക എന്നിവയ്ക്ക് സമ്മതിച്ചാല്‍ മാത്രമേ അത് സമാധാനത്തിലേക്കുള്ള വഴിയാകൂ എന്നും നെതന്യാഹു കൂട്ടിച്ചേര്‍ത്തു.