ഇറാനെതിരായ യുഎൻ പ്രമേയം എതിർത്ത് വോട്ട് രേഖപ്പെടുത്തി ഇന്ത്യ
ന്യൂയോർക്ക്: ഇറാനിലെ സർക്കാർ വിരുദ്ധ പ്രക്ഷോഭത്തെ നേരിട്ട രീതിയെ അപലപിച്ച് ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ കൗൺസിൽ അവതരിപ്പിച്ച പ്രമേയത്തെ എതിർത്ത് ഇന്ത്യ. 47 അംഗ കൗൺസിലിൽ 25 അംഗങ്ങൾ അനുകൂലമായി വോട്ട് ചെയ്ത് പ്രമേയം പാസാക്കി.
ഇന്ത്യയും ചൈനയും ഉൾപ്പെടെ 7 രാജ്യങ്ങൾ പ്രമേയത്തെ എതിർത്തു. 15 അംഗങ്ങൾ വിട്ടുനിന്നു.
ഇറാനിലെ സർക്കാർ വിരുദ്ധ പ്രക്ഷോഭത്തെ ഭരണകൂടം അതിക്രൂരമായി അടിച്ചമർത്തുകയാണെന്നും ഇത് അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ടാണ് പ്രമേയം.രാജ്യവ്യാപകമായി നടന്ന പ്രക്ഷോഭങ്ങളിൽ 3100 ലേറെ പേർ കൊല്ലപ്പെട്ടതായാണ് ഇറാനിയൻ അധികൃതർ കഴിഞ്ഞദിവസം വ്യക്തമാക്കിയത്.