നരേന്ദ്രമോദി,ഡോണൾഡ് ട്രംപ്
വാഷിങ്ടൺ: റഷ‍്യയിൽ നിന്നും എണ്ണ വാങ്ങുന്നത് ഇന്ത‍്യ അവസാനിപ്പിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ഉറപ്പ് നൽകിയെന്ന് യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. രണ്ടു ദിവസം മുൻപ് മോദി ഇക്കാര‍്യം തന്നോട് പറഞ്ഞുവെന്നാണ് ട്രംപ് പറയുന്നത്. എന്നാൽ ഇക്കാര‍്യം ഇന്ത‍്യൻ എംബസിയോ ഇന്ത‍്യയോ ഔദ‍്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.
റഷ‍്യയെ സാമ്പത്തികമായി ഒറ്റപ്പെടുത്തുന്നതിനുള്ള ചുവടുവയ്പ്പായിരിക്കും ഇതെന്നും ഒറ്റയടിക്ക് നിർത്താൻ കഴിയില്ലെന്നും ട്രംപ് പറഞ്ഞു. വൈറ്റ് ഹൗസിൽ നടന്ന ചടങ്ങിൽ സംസാരിക്കുകയായിരുന്നു ട്രംപ്.