ഹോർമൂസ് കടലിടുക്കിൽ ഇറാന്‍റെ കപ്പലുകൾ തകർത്തു: പെന്‍റഗൺ

 

file photo

World

ഹോർമൂസ് കടലിടുക്കിൽ ഇറാന്‍റെ കപ്പലുകൾ തകർത്തതായി പെന്‍റഗൺ|വീഡിയോ

തകർത്ത ബോട്ടുകളിൽ ചിലത് ഹോർമൂസിൽ മൈനുകൾ സ്ഥാപിക്കാനായി ലക്ഷ്യമിട്ടുള്ളവയായിരുന്നു.

Reena Varghese

വാഷിങ്ടൺ: ഹോർമൂസ് കടലിടുക്കിൽ ഇറാൻ മൈനുകൾ സ്ഥാപിക്കുന്നു എന്ന പ്രചരണത്തിനു പിന്നാലെ ഈ മേഖലയിൽ ഇറാനിയൻ കപ്പലുകൾക്ക് നേരെ വ്യാപക സൈനിക നീക്കം നടത്തിയതായി വാഷിങ്ടൺ.

ഹോർമൂസ് കടലിടുക്ക് മേഖലയിൽ നിരവധി ഇറാനിയൻ കപ്പലുകളും ബോട്ടുകളും തകർത്തതായി പെന്‍റഗൺ വ്യക്തമാക്കി. തകർത്ത ബോട്ടുകളിൽ ചിലത് ഹോർമൂസിൽ മൈനുകൾ സ്ഥാപിക്കാനായി ലക്ഷ്യമിട്ടുള്ളവയായിരുന്നു.

ഇതു വഴി അന്താരാഷ്ട്ര കപ്പൽ ഗതാഗതം തുടരാൻ വേണ്ട നടപടികൾ സ്വീകരിക്കുന്നുണ്ടെന്നും ലോകത്തിലെ എണ്ണ ചരക്ക് ഗതാഗതത്തിന്‍റെ 20 ശതമാനവും കടന്നു പോകുന്ന ഹോർമൂസ് കടലിടുക്കിന്‍റെ സുരക്ഷ ഏറ്റവും പ്രധാനപ്പെട്ടതാണെന്നും യുഎസ് വ്യക്തമാക്കി.

ഇതിനിടെ ഇറാനിലെ എണ്ണപ്പാടങ്ങളിലേയ്ക്കുള്ള ഇസ്രയേലിന്‍റെ ആക്രമണങ്ങളിൽ അമെരിക്ക തങ്ങളുടെ എതിർപ്പ് വ്യക്തമാക്കി. അമെരിക്കൻ അനുമതി ഇല്ലാതെ ഇത്തരത്തിലുള്ള ആക്രമണങ്ങൾ ആവർത്തിക്കരുതെന്ന കർശന നിർദേശവും നൽകി.

യുഎഇയുടെ ഒപെക് പിന്മാറ്റം ഇന്ത്യക്കു ഗുണകരം

ട്രാവിഷേക്, ക്ലാസൻ കസറി; മുംബൈയുടെ റൺമല കീഴടക്കി ഹൈദരാബാദ്

മതിലിടിഞ്ഞ് 2 മലയാളികൾ അടക്കം 7 പേർ മരിച്ചു

പോളിങ് പൂർണം, ഇനി വോട്ടെണ്ണലിനുള്ള കാത്തിരിപ്പ്

മതപ്രചാരണം: 3 യുഎസ് പൗരന്മാർ രാജ്യം വിടാൻ നിർദേശം