സാൻ ഫ്രാൻസിസ്കോയിൽ ഭൂചലനം; 4.3 തീവ്രത രേഖപ്പെടുത്തി
ലോസ് ഏഞ്ചൽസ്: സാൻ ഫ്രാൻസിസ്കോയിൽ 4.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായി. യുണൈറ്റഡ് സ്റ്റേറ്റ്സ് ജിയോളജിക്കൽ സർവേ നൽകുന്ന വിവരമനുസരിച്ച് കാലിഫോർണിയയിലെ ഉൾക്കടൽ പ്രദേശത്താണ് ഭൂചലനം രേഖപ്പെടുത്തിയത്.
ഭൂകമ്പം ബെർക്ക്‌ലിയുടെ കിഴക്ക്-തെക്കുകിഴക്കായിട്ടാണ് ഉണ്ടായതെന്ന് സർവേയിൽ പറയുന്നു. സാൻ ഫ്രാൻസിസ്കോ ഉൾപ്പെടെ കാലിഫോർണിയയിലുടനീളം ഭൂചലനം അനുഭവപ്പെട്ടതായി യുഎസ് ജിയോളജിക്കൽ സർവേ അറിയിച്ചു.
നിരവധി പേർ ശക്തമായ കുലുക്കം അനുഭവപ്പെട്ടതായി റിപ്പോർട്ട് ചെയ്യുന്നു. നിലവിൽ നാശനഷ്ടങ്ങളോ ആളപായങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല.