‘സുനിതയുടെ അടക്കം ജീവൻ അപകടത്തിലാക്കി’ മുൻ നേതൃത്വത്തിനെതിരെ ഐസക്മാൻ

 

file photo

World

സ്റ്റാർലൈനർ ദൗത്യം അതിതീവ്ര ടൈപ്പ് എ പ്രതിസന്ധി: നാസ

‘സുനിതയുടെ അടക്കം ജീവൻ അപകടത്തിലാക്കി’ മുൻ നേതൃത്വത്തിനെതിരെ ഐസക്മാൻ

Reena Varghese

ബോയിങ് സ്റ്റാർലൈനർ ദൗത്യത്തിലുണ്ടായ സാങ്കേതിക തകരാറുകളെ അതിതീവ്ര ടൈപ്പ് എ പ്രതിസന്ധിയായി നാസ പുനർനിർവചിച്ചു. വിക്ഷേപണത്തിനു പിന്നാലെ പേടകത്തിന്‍റെ റിയാക്ഷൻ കൺട്രോൾ ത്രസ്റ്ററുകൾ പൂർണമായി പരാജയപ്പെട്ടെന്നും യാത്രികരായ സുനിത വില്യംസ്, ബുച്ച് വിൽമോർ എന്നിവരുടെ ജീവൻ അപകടത്തിലായെന്നും നാസ അഡ്മിനിസ്ട്രേറ്റർ ജാറെഡ് ഐസക്മാൻ വെളിപ്പെടുത്തി. സാങ്കേതിക പ്രശ്നങ്ങൾ മുൻകൂട്ടി അറിഞ്ഞിട്ടും വിക്ഷേപണത്തിന് അനുമതി നൽകിയ മുൻ നേതൃത്വത്തിന് ഗുരുതര വീഴ്ച സംഭവിച്ചതായും റിപ്പോർട്ട് കുറ്റപ്പെടുത്തി.

പേടകത്തിന്‍റെ പ്രൊപ്പൽഷൻ സിസ്റ്റം മോശമാണെന്നും സുരക്ഷാ മാനദണ്ഡങ്ങൾ ലംഘിക്കപ്പെട്ടെന്നും നാസ വിലയിരുത്തി. സാങ്കേതികമായി പൂർണമാറ്റങ്ങൾ വരുത്താതെം ഇനി സ്റ്റാർലൈനറിൽ മനുഷ്യ ദൗത്യങ്ങൾ നടത്തില്ലെന്നും അധികൃതർ വ്യക്തമാക്കി. എട്ടു ദിവസത്തെ ദൗത്യത്തിനായി പോയ യാത്രികർക്ക് മാസങ്ങളോളം ബഹിരാകാശത്ത് തുടരേണ്ടി വരികയും ഒടുവിൽ സ്പേസ് എക്സ് ഡ്രാഗൺ പേടകത്തിൽ മടങ്ങേണ്ടി വരികയും ചെയ്തിരുന്നു.

പിണറായിക്കെതിരേ കേസെടുക്കാൻ ഇഡി; നിയമോപദേശം തേടുമെന്ന് ചെന്നിത്തല

ആരവല്ലി മലനിരകളുടെ സംരക്ഷണം: നവംബർ 30നകം റിപ്പോർട്ട് നൽകണം

പ്രിയ വർഗീസ് കേസിൽ കണ്ണൂർ സർവകലാശാലയ്ക്കു വേണ്ടി ഹാജരായത് രണ്ട് അഭിഭാഷകർ; കോടതിയിൽ നാടകീയ രംഗങ്ങൾ

"രാഷ്‌ട്രീയ പക പോക്കൽ"; അന്വേഷണം പിണറായിയിലേക്ക് എത്തിക്കാനാണ് ഇഡിയുടെ ശ്രമമെന്ന് എം.വി. ഗോവിന്ദൻ

വനിതാ ജീവനക്കാർ മാറി നിൽക്കണമെന്ന് ഹൈന്ദവ സംഘം; ഐഫൽ ഗോപുരം അടച്ചിട്ടു, പ്രതിഷേധം