ഗാസയുടെ ഭരണമൊഴിഞ്ഞ് ഹമാസ്; മാറ്റം 2 പതിറ്റാണ്ടിന് ശേഷം

 
World

ഗാസയുടെ ഭരണമൊഴിഞ്ഞ് ഹമാസ്; മാറ്റം 2 പതിറ്റാണ്ടിന് ശേഷം

നാഷണൽ കമ്മിറ്റി ഫോർ ദി അഡ്മിനിസ്ട്രേഷൻ ഓഫ് ഗാസയ്ക്കാണ് ഭരണം കൈമാറിയത്

Namitha Mohanan

ഗാസ: ഗാസയുടെ ഭരണമൊഴിഞ്ഞ് പലസ്തീൻ പ്രസ്ഥാനമായ ഹമാസ്. 2 പതിറ്റാണ്ട് നീണ്ട ഭരണമാണ് ഒഴിഞ്ഞത്. വെടിനിർത്തൽ കരാറിന്‍റെ ഭാഗമായാണ് പ്രഖ്യാപനം. 2001 മുതൽ ഹമാസാണ് ഗാസ ഭരിച്ചിരുന്നത്. ഹമാസ് സർക്കാരിന്‍റെ അടിയന്തര സമിതി തലവൻ മുഹമ്മദ് അൽ-ഫറ ഔദ്യോഗികമായി രാജി സമർപ്പിച്ചതോടെ 20 വർഷം നീണ്ട ഭരണം അവസാനിച്ചു.

നാഷണൽ കമ്മിറ്റി ഫോർ ദി അഡ്മിനിസ്ട്രേഷൻ ഓഫ് ഗാസയ്ക്കാണ് ഭരണം കൈമാറിയത്. വൈകാതെ ഇവർ ഗാസയുടെ ഭരണം ഏറ്റെടുക്കും. 6 മാസം മുൻപാണ് ബോർഡ് ഓഫ് പീസ് നാഷണൽ കമ്മിറ്റി ഫോർ ദി അഡ്മിനിസ്ട്രേഷൻ ഓഫ് ഗാസ രൂപീകരിച്ചത്.

കഴിഞ്ഞ ഒക്റ്റോബറിലെ വെടിനിർത്തൽ കരാറിലെ പ്രധാന വ്യവസ്ഥയായിരുന്നു ഭരണം ടെക്നോക്രാറ്റുകളുടെ സമിതിക്ക് കൈമാറണം എന്നത്. ഈജിപ്തിലെ കെയ്റോയിൽ മറ്റ് പലസ്തീൻ സംഘടനകളുമായി നടത്തിയ ചർച്ചകൾക്കുശേഷമാണ് ഹമാസിന്‍റെ നിർണായക തീരുമാനം.

ദുരൂഹമായി മോസ്കോയിലെത്തിയ യുഎസ് സൈനിക വിമാനത്തിൽ സിഐഎ മേധാവി; രഹസ്യ കൂടിക്കാഴ്ചകൾക്കെന്ന് റിപ്പോർട്ട്

വിജയ് ഒഴിഞ്ഞ സീറ്റിൽ ഉപതെരഞ്ഞെടുപ്പ് വൈകും; കോടതിയെ അറിയിച്ച് തെരഞ്ഞെടുപ്പ് കമ്മിഷൻ

അടിക്ക് തിരിച്ചടിയുമായി ക്യാനഡ; യുഎസ് ഉത്പന്നങ്ങൾക്ക് തീരുവ ഏർപ്പെടുത്തി

മലയാളികൾക്ക് ഓണാശംസകൾ നേർന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ

മിസൈൽ സാങ്കേതികവിദ്യ സ്വകാര്യ മേഖലയ്ക്ക് കൈമാറാൻ അനുമതി നൽകി പ്രതിരോധ മന്ത്രാലയം