യുഎസ് പാസ്പോർട്ടിൽ ആൺ-പെൺ ലിംഗപരാമർശങ്ങൾ മാത്രം

 

file photo

World

യുഎസ് പാസ്പോർട്ടിൽ ആൺ-പെൺ ലിംഗപരാമർശങ്ങൾ മാത്രം

ട്രംപിന്‍റെ നയത്തിന് അംഗീകാരം നൽകി യുഎസ് സുപ്രീം കോടതി

Reena Varghese

വാഷിങ്ടൺ:ട്രാൻസ്ജെൻഡറുകൾക്കായി പ്രത്യേകം ലിംഗപരാമർശം ഉൾപ്പെടുത്തിയ പാസ്പോർട്ടുകൾ നൽകുന്നത് ഒഴിവാക്കാനുള്ള അമെരിക്കൻ ഭരണകൂടത്തിന്‍റെ തീരുമാനത്തിന് സുപ്രീം കോടതിയുടെ അംഗീകാരം. ഇത്തരത്തിലുള്ള നീതി നടപ്പാക്കാൻ അനുമതി നൽകി സുപ്രീം കോടതി ഉത്തരവു പുറപ്പെടുവിച്ചു. "ട്രംപ് വേഴ്സസ് ഓർ' എന്ന കേസിലാണ് വ്യാഴാഴ്ച നിർണായക വിധി. ട്രംപ് ഭരണകൂടത്തിന്‍റെ നയത്തെ ചോദ്യം ചെയ്തുള്ള കേസ് കീഴ്ക്കോടതിയിൽ നിലനിൽക്കെയാണ് ഇപ്പോൾ സുപ്രീം കോടതിയിൽ നിന്നു ഇത്തരത്തിൽ ഒരു വിധി വന്നിരിക്കുന്നത്.

പാസ്പോർട്ടിൽ പുരുഷൻ, സ്ത്രീ അല്ലെങ്കിൽ എക്സ് എന്നിവ തുടരണമെന്ന് ആവശ്യവുമായുള്ള മറ്റൊരു കേസ് കീഴ്ക്കോടതിയിൽ നിലനിൽക്കെയാണ് ഈ വിധി. ആൺ-പെൺ എന്നീ രണ്ടു ലിംഗങ്ങൾ മാത്രമേ അംഗീകരിക്കൂ എന്ന ട്രംപിന്‍റെ നിലപാടിന് അനുകൂലമായാണ് ഇപ്പോഴത്തെ ഈ കോടതി വിധി. ഇതിനെ അനുകൂലിച്ചും പ്രതികൂലിച്ചും വ്യാപക പ്രചരണങ്ങളും തുടങ്ങിക്കഴിഞ്ഞു.

സ്കൂൾ കലോത്സവത്തിന് തിരശീല ഉയരുന്നു

കെഫോൺ 1.42 ലക്ഷം കണക്ഷനുകൾ പൂർത്തിയാക്കി

ഇറാൻ-യുഎസ് സംഘർഷത്തിൽ മധ്യസ്ഥ ചർച്ചയുമായി ഒമാൻ

ശബരിമലയിൽ മകരവിളക്ക് ബുധനാഴ്ച

ഗാൽവാൻ സംഘർഷത്തിനു ശേഷം ഇതാദ്യമായി ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടി-ബിജെപി നേതാക്കളുടെ കൂടിക്കാഴ്ച ഡൽഹിയിൽ