മുഹമ്മദ് നിസാമുദീൻ

 
World

കാലിഫോർണിയയിൽ പൊലീസിന്‍റെ വെടിയേറ്റ് ഇന്ത്യൻ പൗരൻ മരിച്ചു

നിസാമുദീന്‍റെ മരണത്തിന് പിന്നില്‍ വംശീയ വിവേചനമാണെന്ന് ആരോപിച്ച കുടുംബം, സംഭവത്തിൽ അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

വാഷിങ്ടൻ: യുഎസിലെ കാലിഫോർണിയയിൽ പൊലീസിന്‍റെ വെടിയേറ്റ് ഇന്ത്യക്കാരൻ മരിച്ചു. തെലങ്കാനയിൽ നിന്നുളള മുഹമ്മദ് നിസാമുദീൻ (30) ആണ് മരിച്ചത്. സെപ്റ്റംബർ മൂന്നിനാണ് നിസാമിദീനെ പൊലീസ് വെടിവച്ചത്.

സാന്താക്ലാരയിലെ താമസസ്ഥലത്ത് ഒപ്പം താമസിച്ചിരുന്ന സുഹൃത്തിനെ കത്തിക്കൊണ്ട് കുത്തിയെന്ന വിവരത്തെ തുടർന്നാണ് പൊലീസ് സ്ഥലത്തെത്തിയത്. കുത്തേറ്റ യുവാവിന് ഗുരുതര പരുക്കുകൾ സംഭവിച്ചിരുന്നു. ഇതേ തുടർന്നാണ് പൊലീസ് നിസാമുദീന് നേരെ വെടിവച്ചത്.

തുടർന്ന് നിസാമുദീനെ പൊലീസ് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും രക്ഷിക്കാൻ സാധിച്ചിരുന്നില്ല. നിസാമുദീന്‍റെ മരണത്തിനു പിന്നില്‍ വംശീയ വിവേചനമാണെന്ന് ആരോപിച്ച കുടുംബം, സംഭവത്തിൽ അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

ഫ്ലോറിഡയിലെ ഒരു കോളെജിൽ കമ്പ്യൂട്ടർ സയൻസിൽ ബിരുദാനന്തര ബിരുദം നേടിയ നിസാമുദീൻ കാലിഫോർണിയയിലെ സാന്താ ക്ലാരയിലെ ഒരു ടെക് സ്ഥാപനത്തിൽ ജോലി ചെയ്തു വരികയായിരുന്നു. 

കെ.ജെ. ഷൈനിനെതിരായ അപവാദം സിപിഎം അന്വേഷിക്കുന്നതായിരിക്കും നല്ലത്: വി.ഡി. സതീശൻ

അമീബിക് മസ്തിഷ്ക ജ്വരം; ജലപീരങ്കി ഉപയോഗിക്കുന്നതിൽ മാർഗ നിർദേശം വേണം, മനുഷ‍്യാവകാശ കമ്മിഷനെ സമീപിച്ച് യൂത്ത് കോൺഗ്രസ്

സ്വകാര‍്യ സന്ദർശനം; രാഹുൽ ഗാന്ധിയും സോണിയ ഗാന്ധിയും വയനാട്ടിലെത്തി

പാലിയേക്കര ടോൾ പിരിവ് തിങ്കളാഴ്ച പുനരാരംഭിക്കാം

ഒമാനിൽ മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി