ഇറാൻ പ്രക്ഷോഭം: കൊല്ലപ്പെട്ടവരുടെ എണ്ണം 16,500 കടന്നു, നിരവധി പേർക്ക് പരുക്കേറ്റു
ടെഹ്റാൻ: ഇറാനിലെ സർക്കാർ വിരുദ്ധ പ്രക്ഷോഭത്തിൽ 16,500 പേർ കൊല്ലപ്പെട്ടതായും 3,30,000 പേർക്ക് പരുക്കേറ്റതായും റിപ്പോർട്ട്. കൊല്ലപ്പെട്ടവരിൽ 30 വയസിനു താഴെയുള്ളവരാണ് കൂടുതൽ എന്നാണ് സൂചന. ഒരു അന്താരാഷ്ട്ര മാധ‍്യമമാണ് ഇക്കാര‍്യം റിപ്പോർട്ട് ചെയ്തതെങ്കിലും ഔദ‍്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.
ആയിരത്തോളം പേർക്ക് കണ്ണ് നഷ്ടപ്പെട്ടതായും റിപ്പോർട്ടുകളുണ്ട്. ടെഹ്റാനിലുള്ള നൂർ ആശുപത്രിയിൽ കണ്ണിന് പരുക്കേറ്റതു മൂലം ചികിത്സയ്ക്കെത്തിയ 7,000 കേസുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. രാജ‍്യത്തെ പണപ്പെരുപ്പത്തിനും വിലക്കയറ്റത്തിനുമെതിരേ തുടങ്ങിയ പ്രക്ഷോഭം പിന്നീട് ഇറാനിയൻ ഭരണകൂടത്തിനെതിരായ പ്രതിഷേധമായി മാറുകയായിരുന്നു. ഇക്കഴിഞ്ഞ ഡിസംബർ 28നാണ് പ്രക്ഷോഭകാരികൾ തെരുവിലിറങ്ങിയത്.