"ഇതാണ് ഞങ്ങളുടെ ഡിമാന്‍റ്"; പട്ടിക പാക്കിസ്ഥാന് നൽകി ഇറാൻ സംഘം മടങ്ങി; യുഎസ്-ഇറാൻ രണ്ടാംഘട്ട ചർച്ച അനിശ്ചിതത്വത്തിൽ!

 
World

"ഇതാണ് ഞങ്ങളുടെ ഡിമാൻഡ്"; പട്ടിക പാക്കിസ്ഥാനു നൽകി ഇറാൻ സംഘം മടങ്ങി; യുഎസുമായുള്ള രണ്ടാംഘട്ട ചർച്ച അനിശ്ചിതത്വത്തിൽ!

ശനിയാഴ്ച ഇസ്‌ലാമാബാദിൽവച്ച് രണ്ടാംഘട്ട ചർച്ച നടക്കുമെന്നായിരുന്നു കരുതിയിരുന്നത്

Namitha Mohanan

ഇസ്‌ലാമാബാദ്: ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരഗ്ചിയും സംഘവും പാക്കിസ്ഥാൻ സന്ദർശനം പൂർത്തിയാക്കി മടങ്ങിയതായി റിപ്പോർട്ടുകൾ. പാക് പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ്, സംയുക്ത പ്രതിരോധ മേധാവി അസിം മുനീർ എന്നിവരുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് സംഘം മടങ്ങിയത്.

യുഎസ്–ഇറാൻ യുദ്ധം അവസാനിപ്പിക്കാനായി ഇറാൻ മുന്നോട്ടുവയ്ക്കുന്ന ആവശ്യങ്ങളുടെ ഔദ്യോഗിക പട്ടിക പാക്കിസ്ഥാന് നൽകിയ ശേഷമാണ് മടക്കം. ഇറാൻ സംഘം മടങ്ങിയതോടെ യുഎസുമായുള്ള രണ്ടാംഘട്ട ചർച്ച വീണ്ടും അനിശ്ചിതത്വത്തിലായി. ശനിയാഴ്ച ഇസ്‌ലാമാബാദിൽവച്ച് രണ്ടാംഘട്ട ചർച്ച നടക്കുമെന്നായിരുന്നു കരുതിയിരുന്നത്.

ഇതിനായി യുഎസിന്‍റെ പശ്ചിമേഷ്യയിൻ പ്രതിനിധി സ്റ്റീവ് വിറ്റ്കോഫും ഡോണൾഡ് ട്രംപിന്‍റെ മരുമകൻ ജാരദ് കുഷ്നറും പാക്കിസ്ഥാനിലെത്തിച്ചേരുമെന്നും യുഎസ് അറിയിച്ചിരുന്നു. എന്നാൽ ഇവർ പാക്കിസ്ഥാനിൽ എത്തിയതായുള്ള ഔദ്യോഗിക വിവരമില്ല.

സ്വിഗ്ഗിയിൽ ഇനി ഗ്യാസ് സിലിണ്ടറും കിട്ടും, വമ്പൻ പദ്ധതിയുമായി ഹിന്ദുസ്ഥാൻ പെട്രോളിയം

കൂടംകുളം ആണവ നിലയത്തിലെ സുപ്രധാന രേഖകൾ ചോർ‌ന്നു; 8.5 ലക്ഷം ഫയലുകൾ ഡാർക് വെബിൽ, അന്വേഷണം

രമേശ് ചെന്നിത്തലയ്ക്കൊപ്പം വിജയ്, ചിത്രം വൈറൽ

കറന്‍റ് പോകും; ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യതയെന്ന് കെഎസ്ഇബി

ഇവി ബാറ്ററി ചാർജിങ്ങിനിടെ പൊട്ടിത്തെറി; നോയ്ഡയിൽ വൻ തീപിടിത്തം, 2 മരണം|Video