വെടിനിർത്തൽ കരാർ പ്രാബല്യത്തിൽ; വ്യോമപാത തുറന്ന് ഇസ്രയേൽ

 
World

വെടിനിർത്തൽ കരാർ പ്രാബല്യത്തിൽ; വ്യോമപാത തുറന്ന് ഇസ്രയേൽ

എന്നാൽ ഇറാൻ വെടിനിർത്തൽ കരാർ ലംഘിച്ചെന്ന ആരോപണവുമായി ഇസ്രയേൽ രംഗത്തെത്തി

Namitha Mohanan

ടെഹ്റാൻ: 12 നീണ്ട സംഘർഷത്തിനു ശേഷം ഇറാൻ-ഇസ്രയേൽ വെടിനിർത്തൽ കരാർ നിലവിൽ വന്നു. പിന്നാലെ ഇസ്രയേൽ വ്യോമപാത തുറന്നു. ഇസ്രയേൽ എയർപോർട്ട് അതോറിറ്റിയാണ് ഇക്കാര്യം അറിയിച്ചത്. ഇറാൻ ഇസ്രയേലിന് നേരെ ബാലിസ്റ്റിക് മിസൈൽ പ്രയോഗിച്ചതിന് പിന്നാലെയാണ് ഇസ്രയേൽ വ്യോമപാത പൂർണമായി അടച്ചത്.

വെടിനിർത്തൽ കരാർ നിലവിൽ വന്നെന്ന് ആദ്യം അറിയിച്ചത് യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപാണ്. പിന്നാലെ ഇറാനും ഇസ്രയേലും വാർത്ത സ്ഥിരീകരിച്ചു.

എന്നാൽ, പിന്നാലെതന്നെ ഇറാൻ വെടിനിർത്തൽ കരാർ ലംഘിച്ചെന്ന ആരോപണവുമായി ഇസ്രയേൽ രംഗത്തെത്തി. കരാർ നിലവിൽ വന്നതിനു ശേഷവും മിസൈൽ തൊടുത്തുവെന്നും ഇസ്രയേൽ പറയുന്നു. ഇസ്രയേൽ പ്രതിരോധ മന്ത്രി തിരിച്ചടിക്കാൻ നിർദേശം നൽകിയതായാണ് വിവരം.

''തോല്‍വി ആര്യയുടെ തലയില്‍ കെട്ടിവെക്കാൻ നോക്കണ്ട, എം.എം. മണി പറഞ്ഞത് അദ്ദേഹത്തിന്‍റെ ശൈലി''; വി. ശിവന്‍കുട്ടി

തിരിച്ചടിയുടെ ഞെട്ടലിൽ സിപിഎം; പരാജയം പരിശോധിക്കാൻ ചൊവ്വാഴ്ച മുന്നണി നേതൃയോഗം

ആഹ്ലാദ പ്രകടനത്തിനിടെ സ്കൂട്ടറിലിരുന്ന പടക്കത്തിന് തീ പിടിച്ചു, സ്ഥാനാർഥിയുടെ ബന്ധു മരിച്ചു

തെരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ പാനൂരിൽ വടിവാൾ ആക്രമണം; അമ്പതോളം സിപിഎം പ്രവര്‍ത്തകര്‍ക്കെതിരേ കേസ്

''എനിക്ക് പിശക് പറ്റി, ആ സാഹചര്യത്തിൽ പറഞ്ഞുപോയത്'': വോട്ടർമാരെ അധിക്ഷേപിച്ചതിൽ എം.എം. മണി