കൊറിയക്കാരും ജപ്പാൻകാരും ലൈംഗികതയിലും പ്രണയത്തിലും കുറവ് സംതൃപ്തർ; ഇന്ത്യക്കാർ മുന്നിൽ 
World

കൊറിയക്കാർക്കും ജപ്പാൻകാർക്കും ലൈംഗികതയിലും പ്രണയത്തിലും തൃപ്തിക്കുറവ്; ഇന്ത്യക്കാർക്കോ?

ജപ്പാനിൽ 37 ശതമാനം പേർ മാത്രമാണ് ലൈംഗികതയിലും പ്രണയത്തിലും സംതൃപ്തരാണെന്ന് അറിയിച്ചിരിക്കുന്നത്

ലൈംഗിക ജീവിതത്തിലും പ്രണയ ജീവിതത്തിലും കൊറിയക്കാരും ജപ്പാൻകാരും ഏറ്റവും കുറഞ്ഞ സംതൃപ്തി അനുഭവിക്കുന്നവരാണെന്ന് സർവേ റിപ്പോർട്ട്. ഈ രണ്ട് ഏഷ്യന്‍ രാജ്യങ്ങളും ദീര്‍ഘകാലമായി സമാന ജനസംഖ്യാ പ്രതിസന്ധിയുമായി പോരാടുകയാണെന്നതും ശ്രദ്ധേയമാണ്. പാരീസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇപ്സോസ് 31 രാജ്യങ്ങളിലായി നടത്തിയ സർവേ റിപ്പോർട്ടിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കുന്നത്.

ജപ്പാനിൽ 37 ശതമാനം പേർ മാത്രമാണ് ലൈംഗികതയിലും പ്രണയത്തിലും സംതൃപ്തരാണെന്ന് അറിയിച്ചിരിക്കുന്നത്. ഇന്ത്യയിൽ പ്രണയത്തിലും ലൈംഗികതയിലും 76 ശതമാനത്തോളം പേരാണ് സംതൃപ്തി അറിയിച്ചിരിക്കുന്നത്. ജപ്പാന്‍ കഴിഞ്ഞാല്‍ ലൈംഗികതയിലും പ്രണയ ജീവിതത്തിലും അസംതൃപ്തര്‍ ഏറ്റവും കൂടുതലുള്ളത് ദക്ഷിണ കൊറിയയിലാണെന്ന് സര്‍വേ പറയുന്നു.

45 ശതമാനം കൊറിയക്കാര്‍ മാത്രമാണ് പ്രണയത്തിലും ലൈംഗികതയിലും സംതൃപ്തരായുള്ളത്. ജീവിതത്തോട് നിങ്ങള്‍ക്ക് എത്രമാത്രം സ്‌നേഹം തോന്നുന്നു എന്ന ചോദ്യത്തിന് 51 ശതമാനം ജാപ്പനീസും അസംതൃപ്തരാണെന്ന പ്രതികരണമാണ് നടത്തിയതെന്നും സര്‍വേ ചൂണ്ടിക്കാട്ടുന്നു.

രാഹുലിനെതിരേ നിയമനടപടിക്കില്ലെന്ന് ആരോപണം ഉന്നയിച്ച യുവതികൾ; പരാതിക്കാരുടെ മൊഴിയെടുത്ത് ക്രൈംബ്രാഞ്ച്

കാന്താര 2 ന് കേരളത്തിൽ വിലക്ക്

പോരൊഴിയാതെ കോൺഗ്രസ്

വി.ഡി. സതീശനെതിരേ കോൺഗ്രസിൽ പടയൊരുക്കം

ഓണം വാരാഘോഷം: മെട്രൊ വാർത്തയ്ക്ക് രണ്ട് പുരസ്കാരങ്ങൾ