റഫാൽ വിമാനം

 

file photo 

World

ഇന്ത്യ-പാക് യുദ്ധത്തിൽ റഫാൽ വിമാനം തകർത്തെന്ന വാർത്ത ചൈനീസ് നിർമിതം: അമെരിക്ക

യുഎസ്-ചൈന ഇക്കണോമിക് ആൻഡ് സെക്യൂരിറ്റി റിവ്യൂ കമ്മീഷൻ അമെരിക്കൻ കോൺഗ്രസിനു സമർപ്പിച്ച വാർഷിക റിപ്പോർട്ടിലാണ് ഇക്കാര്യമുള്ളത്

Reena Varghese

വാഷിങ്ടൺ: പാക്കിസ്ഥാന്‍റെ സഹായത്തോടെ നടന്ന പഹൽഗാം ഭീകരാക്രമണത്തിന് തിരിച്ചടി നൽകിക്കൊണ്ട് ഇന്ത്യ നടത്തിയ ഓപ്പറേഷൻ സിന്ദൂരിൽ ഇന്ത്യയുടെ റഫാൽ വിമാനങ്ങൾ തകർന്നു എന്ന വാർത്ത ചൈനീസ് സൃഷ്ടിയെന്ന് അമെരിക്ക.യുഎസ്-ചൈന ഇക്കണോമിക് ആൻഡ് സെക്യൂരിറ്റി റിവ്യൂ കമ്മീഷൻ അമെരിക്കൻ കോൺഗ്രസിനു സമർപ്പിച്ച വാർഷിക റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

ഫ്രാൻസിന്‍റെ റഫാൽ വിമാനങ്ങൾ ഗുണനിലവാരം ഇല്ലാത്തതാണെന്നു വരുത്തി തീർക്കുക, ഒപ്പം ചൈസീന് യുദ്ധ വിമാനമായ ജെ-35 ന്‍റെ വിൽപന പ്രോത്സാഹിപ്പിക്കുക- ഇതായിരുന്നു ഇതിലൂടെ ചൈനയുടെ ലക്ഷ്യം.

ഇതിനായി ചൈന വ്യാജ സോഷ്യൽ മീഡിയ അക്കൗണ്ടുകളുണ്ടാക്കിയെന്നും റിപ്പോർട്ടിലുണ്ട്. എഐ ഉപയോഗിച്ച് ചൈന റഫാലിന്‍റെ അവശിഷ്ടങ്ങൾ എന്ന പേരിൽ ചില വ്യാജ ചിത്രങ്ങളും വീഡിയോ ഗെയിമുകളും വ്യാജ അക്കൗണ്ടുകളിലൂടെ പ്രചരിപ്പിച്ചു. ഓപ്പറേഷൻ സിന്ദൂറിൽ പ്രതിരോധത്തിനായി ചൈനീസ് നിർമിത ജെഎഫ്-17, ജെ-10 യുദ്ധ വിമാനങ്ങളാണ് പാക്കിസ്ഥാൻ ഇന്ത്യയ്ക്കെതിരെ ഉപയോഗിച്ചത്.

സംശയ നിഴലിൽ നേതാക്കൾ; തെരഞ്ഞെടുപ്പ് കാലത്ത് പ്രതിരോധത്തിലായി സിപിഎം

വീണ്ടും ന്യൂനമർദം; സംസ്ഥാനത്ത് മഴ കനക്കും

ശബരിമല സ്വർണക്കൊള്ള; പദ്മകുമാർ റിമാൻഡിൽ

കൊല്ലത്ത് ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് അപകടം; 4 വീടുകൾ പൂർണമായും കത്തിനശിച്ചു

ഓപ്പറേഷൻ ബ്ലാക്ക് ബോർഡ്; കർശന നടപടിക്ക് വിദ്യാഭ്യാസവകുപ്പ്