മെക്സിക്കോയിൽ ആൾക്കൂട്ടത്തിനു നേരെ വെടിവയ്പ്പ്; 12 പേർ കൊല്ലപ്പെട്ടു, 20 പേർക്ക് പരുക്ക്
മെകിസിക്കോ സിറ്റി: മെകിസിക്കോയിൽ ആൾക്കൂട്ടത്തിന് നേരെ വെടിവയ്പ്പ്. മെക്സിക്കൻ സംസ്ഥാനമായ ഗ്വാനാഹ്വാതോയിലെ ഈരാപ്വാതോ തെരുവിൽ നടന്ന ആഘോഷങ്ങൾക്കിടെയാണ് അക്രമി ആളുകൾക്ക് നേരെ വെടിയുതിർത്തത്.
ക്രിസ്ത്യൻ വിശ്വാസികൾ വിശുദ്ധനായി കരുതുന്ന സ്നാപകയോഹന്നാന്‍റെ ഓർമ്മത്തിരുനാൾ ആചരിക്കുന്നവർക്കിടയിലേക്കാണ് വെടിയുതിർത്തത്.
ആക്രമണത്തിൽ 12 പേർ കൊല്ലപ്പെട്ടു. 20 പേർക്ക് പരുക്കേറ്റു. മെക്‌സിക്കോയിലെ ഏറ്റവും അക്രമം നിറഞ്ഞ സംസ്ഥാനമാണ് ഗ്വാനാഹ്വാതോ. ലഹരി മാഫിയ സംഘങ്ങള്‍ തമ്മിലുള്ള കുടിപ്പകയും ഏറ്റുമുട്ടലുകളും കൊണ്ട് കുപ്രസിദ്ധി ആർജിക്കുകയും ചെയ്ത സംസ്ഥാനമാണിത്. ഈ വര്‍ഷം ആദ്യത്തെ അഞ്ച് മാസത്തിനിടെ 1435 കൊലപാതകങ്ങളാണ് ഈ സംസ്ഥാനത്ത് നടന്നത്.