.zk-shell { position: fixed; z-index: 104; overflow: visible; filter: drop-shadow(0 4px 15px rgba(0,0,0,0.5)); -webkit-transform: translateZ(0); transform: translateZ(0); } .zk-shell[hidden] { display: none; } .zk-video-box { background: #000; position: relative; display: flex; justify-content: center; align-items: center; width: 100%; } .zk-video-inner amp-ima-video { display: block; } .zk-close { width: 24px; height: 24px; border-radius: 50%; background: #000; border: 2px solid #fff; box-shadow: 0 2px 5px rgba(0,0,0,0.3); } .zk-close::before, .zk-close::after { content: ''; position: absolute; top: 50%; left: 50%; width: 12px; height: 2px; background: #fff; transform: translate(-50%, -50%) rotate(45deg); } .zk-close::after { transform: translate(-50%, -50%) rotate(-45deg); } .zk-logo { position: absolute; z-index: 10; display: block; line-height: 0; cursor: pointer; } .zk-logo-top-left { top: 0; left: 0; transform: translate(0%, -100%); } .zk-logo-top-right { top: 0; right: 0; transform: translate(0%, -100%); } .zk-logo-bottom-left { bottom: 0; left: 0; transform: translate(0%, 100%); } .zk-logo-bottom-right { bottom: 0; right: 0; transform: translate(0%, 100%); } .zk-pos-bottom { bottom: var(--offset-v); } .zk-pos-top { top: var(--offset-v); } .zk-pos-left { left: var(--offset-h); } .zk-pos-right { right: var(--offset-h); } .zk-video-inner { width: 100%; max-width: 100%; margin: 0 auto; } @keyframes fadeIn { to { visibility: visible; opacity: 1; } }
ഡൊണാൾഡ് ട്രംപ്, ബെഞ്ചമിൻ നെതന്യാഹു
ടെഹ്റാൻ: പശ്ചിമേഷ്യൻ സംഘർഷം അവസാനിപ്പിക്കാൻ ഇറാൻ-യുഎസ് ചർച്ചയ്ക്ക് സാധ്യതയെന്ന് റിപ്പോർട്ട്. പാക്കിസ്ഥാനിലെ ഇസ്ലാമാബാദ് ചർച്ചയ്ക്ക് വേദിയായേക്കും. ഇറാനുമായി കരാറിലെത്താൻ അമെരിക്കൻ പ്രസിഡന്‍റ് താൽപ്പര്യം അറിയിച്ചെന്ന് ഇസ്രയേൽ പ്രധാനമന്ത്രി അറിയിച്ചു. ഇറാനുമായുള്ള ഏത് കരാറും ഇസ്രയേലിന്‍റെ താൽപ്പര്യം സംരക്ഷിക്കുമെന്ന് നെതന്യാഹു പറഞ്ഞു. യുദ്ധം അവസാനിപ്പിക്കാൻ യുഎസ് നിബന്ധനകൾ തയ്യാറാക്കിയെന്ന് ഇസ്രയേൽ മാധ്യമങ്ങളും റിപ്പോർട്ട് ചെയ്തു.
യൂറേനിയം സമ്പുഷ്ടീകരണം കുറക്കുക, ബാലിസ്റ്റിക് മിസൈൽ പദ്ധതി അഞ്ച് വർഷത്തേക്ക് നിർത്തിവെയ്ക്കുക എന്നിവയാണ് പ്രധാന നിബന്ധനകൾ. ഹോർമുസ് നിയന്ത്രണം, നഷ്ടപരിഹാരം തുടങ്ങിയവ ഉൾപ്പെടെ ഇറാനും മുന്നോട്ട് വെയ്ക്കുമെന്നാണ് റിപ്പോർട്ടുകളെങ്കിലും ഇറാന്‍റെ ഔദ്യോഗിക നിലപാട് പുറത്തുവന്നിട്ടില്ല.
എന്നാൽ ഇറാനുമായി സുപ്രധാന വിഷയങ്ങളിൽ ധാരണയായെന്ന വാദം ഇറാൻ തള്ളി. തെൽ അവീവ്, ജെറുസലേം, ആഷ്കലോൺ, വടക്കൻ ഇസ്രയേൽ എന്നിവിടങ്ങളിലേക്ക് ഇറാനും ബാലിസ്റ്റിക് മിസൈലുകൾ അയച്ചു. ചിലർക്ക് പരുക്കേറ്റതായി സൂചനയുണ്ട്.