ഹോർമുസ് കടലിടുക്ക്

 
World

ഹോർമുസ് കടലിടുക്കിൽ ഒമാന്‍റെ താത്കാലിക സമുദ്ര ഇടനാഴി

ആഗോള വിപണിയിലേക്കുള്ള എണ്ണക്കപ്പലുകളുടെ സുഗമമായ നീക്കം ഉറപ്പാക്കാനാണ് ഒമാന്‍റെ ഈ നിർണായക നീക്കം.

UAE Correspondent

മസ്‌ക്കറ്റ്: അന്താരാഷ്ട്ര കപ്പൽ ഗതാഗതം കൂടുതൽ സുരക്ഷിതമാക്കുന്നതിനായി ഹോർമുസ് കടലിടുക്കിൽ ഒമാൻ താത്കാലിക സമുദ്ര ഇടനാഴി ഒരുക്കുന്നു. ആഗോള വിപണിയിലേക്കുള്ള എണ്ണക്കപ്പലുകളുടെ സുഗമമായ നീക്കം ഉറപ്പാക്കാനാണ് ഒമാന്‍റെ ഈ നിർണായക നീക്കം.

തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിലൂടെ കടന്നുപോകുന്ന വാണിജ്യ-എണ്ണക്കപ്പലുകൾക്ക് സുരക്ഷിത പാത ഒരുക്കുക, അന്താരാഷ്ട്ര വ്യാപാരത്തിന് തടസമില്ലാതാക്കുക എന്നിവയാണ് ഇതിലൂടെ ഒമാൻ ഗതാഗത-വാർത്താവിനിമയ മന്ത്രാലയം ലക്ഷ്യമിടുന്നത്.

ഒമാന്‍റെ സമുദ്ര അതിർത്തിക്കുള്ളിൽ വരുന്ന പ്രദേശങ്ങളിലൂടെയാണ് ഈ താൽക്കാലിക ഇടനാഴി ക്രമീകരിക്കുന്നത്. കപ്പലുകൾക്ക് സുരക്ഷ ഉറപ്പാക്കാൻ നാവിക സേനയുടെയും കോസ്റ്റ് ഗാർഡിന്‍റെയും പ്രത്യേക നിരീക്ഷണവും ഈ പാതയിലുണ്ടാകും. ഒമാന്‍റെ ഈ പുതിയ ഇടപെടൽ ആഗോള ഊർജ്ജ വിപണിക്ക് വലിയ ആശ്വാസമാകും.

കുടുംബ വഴക്കിനിടെ പിറവം കൗൺസിലർക്ക് കുത്തേറ്റു; ഭർത്താവിന്‍റെ അച്ഛൻ പിടിയിൽ

ചപ്പാത്തി മാവ് കുഴയ്ക്കുന്ന യന്ത്രത്തിൽ കൈ കുടുങ്ങി; പരുക്കേറ്റ വീട്ടമ്മ മരിച്ചു

കൊളംബിയയിൽ ശക്തമായ ഭൂചലനം; 20 പേർ മരിച്ചു

എവിടെയൊക്കെ പോയെന്ന് രേഖയില്ല; പിഎസ്‌സി ചെയർമാൻ ചട്ടം ലംഘിച്ചുവെന്ന് ആരോപണം

മൂന്നാമത്തെ കുട്ടിക്ക് ജന്മം നൽകിയാൽ ധനസഹായം; പുതിയ പദ്ധതികളുമായി വിജയ് സർക്കാർ