പാക്-അഫ്ഗാൻ സംഘർഷം: 48 മണിക്കൂർ വെടിനിർത്തലിന് അംഗീകാരം

 
World

പാക്-അഫ്ഗാൻ സംഘർഷം: 48 മണിക്കൂർ വെടിനിർത്തലിന് ധാരണ

അഫ്ഗാനിസ്ഥാനിലെ സൈനികരെയും ഭീകരരെയും ഉൾപ്പെടെ 12 പേരെ വധിച്ചതായാണ് പാക്കിസ്ഥാന്‍റെ അവകാശവാദം.

നീതു ചന്ദ്രൻ

ന്യൂഡൽഹി: 48 മണിക്കൂർ വെടിനിർത്തൽ പ്രഖ്യാപിച്ച് പാക്കിസ്ഥാനും അഫ്ഗാനിസ്ഥാനും. അതിർത്തിയിലെ സംഘർഷത്തിൽ 12ലധികം പേർ കൊല്ലപ്പെട്ടതിനു പിന്നാലെയാണ് ഇരു രാജ്യങ്ങളും വെടിനിർത്തലിന് അംഗീകാരം നൽകിയത്. അഫ്ഗാനിസ്ഥാൻ ആവശ്യപ്പെട്ടതു പ്രകാരം വെടിനിർത്തൽ അംഗീകരിക്കുന്നുവെന്നാണ് പാക്കിസ്ഥാൻ അവകാശപ്പെടുന്നത്.

പ്രശ്നപരിഹാരത്തിനായി ഇരു രാജ്യവും ആത്മാർഥമായി പ്രയത്നിക്കണമെന്നും ഇസ്ലാമാബാദ് പറയുന്നു. അഫ്ഗാനിസ്ഥാൻ വിഷയത്തിൽ പ്രതികരിച്ചിട്ടില്ല. രാത്രിയിൽ നടത്തിയ സൈനിക ആക്രണത്തിൽ അഫ്ഗാനിസ്ഥാനിലെ സൈനികരെയും ഭീകരരെയും ഉൾപ്പെടെ 12 പേരെ വധിച്ചതായാണ് പാക്കിസ്ഥാന്‍റെ അവകാശവാദം.

സൈനിക പോസ്റ്റുകളിലെ ടാങ്കുകൾ നശിപ്പിച്ചതായും പാക്കിസ്ഥാൻ പറയുന്നു. പാക് ആക്രമണത്തിൽ നൂറ്കണക്കിന് സാധാരണക്കാർക്ക് പരുക്കേറ്റുവെന്ന അഫ്ഗാനിസ്ഥാന്‍റെ വാദത്തെ പാക്കിസ്ഥാൻ തള്ളിയിട്ടുണ്ട്.

നടി ആക്രമിക്കപ്പെട്ട കേസിൽ വിധി കാത്ത് കേരളം

രാഹുലിന് ബെംഗളൂരുവിൽ ഒളിവിൽ കഴിയാൻ സഹായം നൽകിയ രണ്ടു പേർ പിടിയിൽ

വൻ ജനക്കൂട്ടമുണ്ടാകും; ടിവികെയുടെ റാലിക്ക് അനുമതിയില്ല

"ചോറ് ഇവിടെയും കൂറ് അവിടെയും"; തരൂരിന് കോൺഗ്രസ് വിട്ട് പോകാമെന്ന് രാജ്മോഹൻ ഉണ്ണിത്താൻ

പുടിന് പ്രധാനമന്ത്രി ഭഗവദ് ഗീത നൽകിയതിൽ തെറ്റില്ലെന്ന് ശശി തരൂർ