പാക്കിസ്ഥാൻ പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫ്
File image
ഇസ്ലാമാബാദ്: ഇന്ത്യയുമായുള്ള വെടിനിർത്തൽ ധാരണ വിശ്വസ്തതയോടെ നടപ്പാക്കുമെന്ന് പാക്കിസ്ഥാൻ പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫ്. സൈന്യം സംയമനം പാലിക്കണമെന്നും വെടിനിർത്തൽ കരാർ പാലിക്കൻ പാക്കിസ്ഥാൻ പ്രതിജ്ഞാബദ്ധമാമെന്നും പ്രധാനമന്ത്രി പറഞ്ഞു.
ശനിയാഴ്ച 5 മണിയോടെ നിലവിൽ വന്ന വെടിനിർത്തൽ കരാർ 9 മണിയോടെ പാക്കിസ്ഥാൻ ലംഘിച്ചിരുന്നു. ജമ്മു കശ്മീരിലും പഞ്ചാബിലും രാജസ്ഥാനാലും ഗുജറാത്തിലും ശനിയാഴ്ച രാത്രിയോടെ ഡ്രോൺ ആക്രമണവും ഷെല്ലിങ്ങും വെടിവയ്പ്പുമുണ്ടായിരുന്നു. ആക്രമണത്തിൽ ഒരു ബിഎസ്എഫ് ജവാൻ മരിക്കുകയും 7 പേർക്ക് പരുക്കേൽക്കുകയും ചെയ്തിരുന്നു.