കൊളംബിയയിൽ വിമാനം തകർന്നു വീണു; 15 പേർക്ക് ദാരുണാന്ത്യം
ഒകാന: കൊളംബിയൻ വിമാനം തകർന്നു വീണ് 15 പേർക്ക് ദാരുണാന്ത്യം. വെനസ്വേല അതിർത്തിക്ക് സമീപമാണ് വിമാനം തകർന്നു വീണത്. 15 പേരാണ് വിമാനത്തിലുണ്ടായിരുന്നത്. എല്ലാവരും മരിച്ചതായാണ് വിവരം.
13 യാത്രക്കാരും രണ്ടു ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്. കൊളംബിയന്‍ പാര്‍ലമെന്‍റ് അംഗമായ ഡയോജീന്‍സ് ക്വിന്‍റെറോയും കൊല്ലപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു. കൊളംബിയയിലെ ചേംബര്‍ ഓഫ് ഡപ്യൂട്ടീസ് അംഗമാണ് ക്വിന്‍റെറോ. സർക്കാർ ഉടമസ്ഥതയിലുള്ള എയർലൈനായ സറ്റേനയുടെ വിമാനമാണ് അപകടത്തിൽപ്പെട്ടത്. അപകട കാരണം വ്യക്തമല്ല.