.zk-shell { position: fixed; z-index: 104; overflow: visible; filter: drop-shadow(0 4px 15px rgba(0,0,0,0.5)); -webkit-transform: translateZ(0); transform: translateZ(0); } .zk-shell[hidden] { display: none; } .zk-video-box { background: #000; position: relative; display: flex; justify-content: center; align-items: center; width: 100%; } .zk-video-inner amp-ima-video { display: block; } .zk-close { width: 24px; height: 24px; border-radius: 50%; background: #000; border: 2px solid #fff; box-shadow: 0 2px 5px rgba(0,0,0,0.3); } .zk-close::before, .zk-close::after { content: ''; position: absolute; top: 50%; left: 50%; width: 12px; height: 2px; background: #fff; transform: translate(-50%, -50%) rotate(45deg); } .zk-close::after { transform: translate(-50%, -50%) rotate(-45deg); } .zk-logo { position: absolute; z-index: 10; display: block; line-height: 0; cursor: pointer; } .zk-logo-top-left { top: 0; left: 0; transform: translate(0%, -100%); } .zk-logo-top-right { top: 0; right: 0; transform: translate(0%, -100%); } .zk-logo-bottom-left { bottom: 0; left: 0; transform: translate(0%, 100%); } .zk-logo-bottom-right { bottom: 0; right: 0; transform: translate(0%, 100%); } .zk-pos-bottom { bottom: var(--offset-v); } .zk-pos-top { top: var(--offset-v); } .zk-pos-left { left: var(--offset-h); } .zk-pos-right { right: var(--offset-h); } .zk-video-inner { width: 100%; max-width: 100%; margin: 0 auto; } @keyframes fadeIn { to { visibility: visible; opacity: 1; } }
കാർബൺ മോണോക്സൈഡ്: 46 കുട്ടികൾ നാഷ് വെല്ലിൽ ആശുപത്രിയിൽ
file photo
നാഷ് വെൽ: ഫേൺ ശീതക്കൊടുങ്കാറ്റിൽ തണുത്തുറഞ്ഞ അമെരിക്കയിൽ വൈദ്യുതി ബന്ധം വ്യാപകമായി തകരാറിലായതിനു പിന്നാലെ കാർബൺ മോണോക്സൈഡ് ശ്വസിച്ച് നിരവധി കുട്ടികളെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. നാഷ് വില്ലെ വാൻഡർബിൽറ്റിലെ മൺറോ കാരെൽ ജൂനിയർ ചിൽഡ്രൻസ് ഹോസ്പിറ്റലിൽ ഞായറാഴ്ച മുതൽ ആശുപത്രിയിൽ 46 കുട്ടികൾ കാർബൺ മോണോക്സൈഡ് ശ്വസിച്ചതിനെ തുടർന്ന് ചികിത്സ തേടിയതായി ആശുപത്രി അധികൃതർ പറഞ്ഞു.
വൈദ്യുതി ലൈനുകൾ പൊട്ടിവീണും മരങ്ങൾ വീണും വൈദ്യുതി തടസ്സപ്പെടുമ്പോൾ പല കുടുംബങ്ങളും ജനറേറ്ററുകൾ ഉപയോഗിച്ച് വീടുകൾ ചൂടാക്കാൻ ശ്രമിക്കുമ്പോഴാണ് ഈ അപകടങ്ങൾ ഉണ്ടാവുന്നത്.ദുർഗന്ധമില്ലാത്ത വാതകമാണെങ്കിലും കാർബൺ മോണോക്സൈഡ് വിഷബാധ മാരകമാകാൻ സാധ്യതയേറെയാണ്. തലകറക്കം, തലവേദന, ഓക്കാനം, എന്നിവയാണ് കാർബൺ മോണോക്സൈഡ് വിഷബാധയുടെ ലക്ഷണങ്ങൾ. യുഎസിൽ ഫേൺ ശീതക്കാറ്റിനെ തുടർന്ന് 500,000ത്തിലധികം ഉപഭോക്താക്കൾക്ക് ഇപ്പോഴും വൈദ്യുതിയില്ല. ടെന്നസി, മിസിസിപ്പി, ലൂസിയാന എന്നിവിടങ്ങളിലാണ് ഏറ്റവും മോശം അവസ്ഥ.