ശ്രീ ശ്രീ രാധാകൃഷ്ണ ക്ഷേത്രം
സാൻ ഫ്രാൻസിസ്കോ: യുഎസിലെ ഇസ്കോൺ ക്ഷേത്രത്തിന് നേരെ വെടിവയ്പ്പ്. യുട്ടയിലെ സ്പാനിഷ് ഫോർക്കിലുള്ള ഇസ്കോൺ ശ്രീ ശ്രീ രാധാകൃഷ്ണ ക്ഷേത്രത്തിനു നേരെയാണ് വെടിവയ്പ്പുണ്ടായത്. വംശീയ ആക്രമണമാണെന്നു നിഗമനം.
പല ദിവസങ്ങളിലായി രണ്ട് ഡസനിലേറെ തവണയാണ് ക്ഷേത്രത്തിന് നേരെ വെടിവയ്പ്പുണ്ടായതെന്ന് ഇസ്കോൺ അധികൃതർ പറഞ്ഞു. ക്ഷേത്രത്തിന്‍റെ പ്രധാന കെട്ടിടത്തിനു നേരെയും സമീപത്തെ കെട്ടിടങ്ങൾക്ക് നേരെയും രാത്രി സമയങ്ങളിലാണ് ആക്രമണം ഉണ്ടായത്.
ഭക്തരും അതിഥികളും കെട്ടിടത്തിനുളളിൽ കഴിയുന്ന സമയത്താണ് സംഭവങ്ങളുണ്ടായതെന്നും അധികൃതർ പറഞ്ഞു.
സംഭവത്തിൽ ആയിരക്കണക്കിന് ഡോളറിന്‍റെ നാശനഷ്ടമാണ് ക്ഷേത്രത്തിന് ഉണ്ടായത്. ക്ഷേത്രത്തില്‍ സ്ഥാപിച്ച കമാനങ്ങങ്ങളടക്കം തകര്‍ന്നതായും അധികൃതര്‍ പറഞ്ഞു.