World

തുർക്കി ഭൂകമ്പം: രക്ഷാപ്രവർത്തനം അവസാനിപ്പിച്ചു

ഹാത്തെ, ഖഹൻമൻമരാസ് പ്രവിശ്യകളിൽ രക്ഷാപ്രവർത്തനം തുടരാനാണു തീരുമാനം

തുർക്കി: തുർക്കി ഭൂകമ്പത്തിൽ രക്ഷാപ്രവർത്തനം അവസാനിപ്പിച്ചതായി അധികൃതർ. എന്നാൽ രണ്ടിടങ്ങളിൽ തുടരും. ഹാത്തെ, ഖഹൻമൻമരാസ് പ്രവിശ്യകളിൽ രക്ഷാപ്രവർത്തനം തുടരാനാണു തീരുമാനം. കഴിഞ്ഞദിവസവും ഇവിടങ്ങളിൽ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയവരെ പുറത്തെടുത്തിരുന്നു.

എന്നാൽ ഇനിയാരെങ്കിലും ജീവനോടെ അവശിച്ചിരിക്കാനുള്ള സാധ്യത കുറവാണെന്നാണു വിലയിരുത്തൽ. ഭൂകമ്പത്തിൽ മരണമടഞ്ഞവരുടെ എണ്ണം നാൽപതിനായിരം കടന്നതായി ടർക്കിഷ് ഡിസാസ്റ്റർ ഏജൻസി പ്രസിഡന്‍റ് യുനുസ് സെർ വ്യക്തമാക്കി. നിരവധി കെട്ടിടങ്ങളും നാമാവശേഷമായി. 

ഫെബ്രുവരി ആറിനാണു തുർക്കിയും സിറിയയിലും ഭൂകമ്പമുണ്ടായത്.  രണ്ടാഴ്ച തികയുമ്പോഴാണു രക്ഷാപ്രവർത്തനം അവസാനിപ്പിക്കാൻ തുർക്കി തീരുമാനമെടുക്കുന്നത്. ഇന്ത്യ, യുഎസ്, ജർമനി, ഇറ്റലി തുടങ്ങിയയിടങ്ങളിൽ നിന്നൊക്കെ ഭൂകമ്പബാധിത പ്രദേശങ്ങളിലേക്കു സഹായം എത്തിയിരുന്നു. ഇപ്പോഴും അന്താരാഷ്ട്ര സമൂഹത്തിന്‍റെ സഹായം തുർക്കിയിലേക്കും സിറിയയിലേക്കും എത്തുന്നുണ്ട്. 

അന‍്യായമായ വ‍്യാപാരത്തിലൂടെ ഇന്ത‍്യ പണം സമ്പാദിക്കുന്നുവെന്ന് പീറ്റർ നവാരോ

അലിഷാനും വസീമും തകർത്തു; ഒമാനെതിരേ യുഎഇയ്ക്ക് ജയം

വടകരയിൽ ആർജെഡി പ്രവർത്തകന് വെട്ടേറ്റു; പ്രതി ഒളിവിൽ

''പുറത്തു വന്നത് ഒറ്റപ്പെട്ട സംഭവങ്ങൾ''; പൊലീസ് അതിക്രമങ്ങളിൽ പ്രതികരിച്ച് മുഖ‍്യമന്ത്രി

സംസ്ഥാനത്ത് പാലിന് വില വർധിപ്പിക്കില്ലെന്ന് മിൽമ