യു എ ഇ പൊതുമാപ്പ് രണ്ട് മാസത്തേക്ക് കൂടി നീട്ടി 
World

യുഎഇ പൊതുമാപ്പ് രണ്ട് മാസത്തേക്ക് കൂടി നീട്ടി

പുതിയ സമയപരിധി 2024 ഡിസംബർ 31-ന് അവസാനിക്കും

നീതു ചന്ദ്രൻ

അബുദാബി: യു എ ഇ സർക്കാർ പ്രഖ്യാപിച്ച പൊതുമാപ്പ് രണ്ട് മാസത്തേക്ക് കൂടി നീട്ടി. ഫെഡറൽ അതോറിറ്റി ഫോർ ഐഡന്‍റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ്, പോർട്ട്സ് സെക്യൂരിറ്റി യാണ് ഇക്കാര്യം അറിയിച്ചത്.പുതിയ സമയപരിധി 2024 ഡിസംബർ 31-ന് അവസാനിക്കും.സർക്കാർ ആദ്യം പ്രഖ്യാപിച്ച രണ്ട് മാസത്തെ പൊതുമാപ്പ് കാലാവധി ഇന്ന് (ഒക്ടോബർ 31 ) അവസാനിക്കാനിരിക്കെയാണ് വീണ്ടും നീട്ടി നൽകിയത്.

നിയമവിരുദ്ധമായി രാജ്യത്ത് താമസിക്കുന്ന ആളുകൾക്ക് പിഴയോ യാത്രാ നിരോധനമോ ഇല്ലാതെ രാജ്യം വിടുന്നതിനോ താമസം നിയമപരമാക്കുന്നതിനോ അവസരം നൽകുന്നതാണ് പൊതുമാപ്പ്.

ആയിരക്കണക്കിന് പേർ ഈ സൗകര്യം പ്രയോജനപ്പെടുത്തി സ്വദേശത്തേക്ക് മടങ്ങി. നിരവധി പേർ താമസം നിയമപരമാക്കുകയും ചെയ്തിട്ടുണ്ട്.

മെസി പങ്കെടുത്ത പരിപാടിയിലെ സംഘർഷം; പശ്ചിമ ബംഗാൾ കായിക മന്ത്രി രാജിവച്ചു

മസാലബോണ്ട് ഇടപാട്; ഇഡി നോട്ടീസിന്മേലുള്ള തുടർനടപടികൾ തടഞ്ഞ് ഹൈക്കോടതി

എണ്ണ അഴിമതി; മുൻ ക്രിക്കറ്റ് ക്യാപ്റ്റൻ രണതുംഗയെ അറസ്റ്റ് ചെയ്യാനൊരുങ്ങി ശ്രീലങ്ക

കണ്ണൂരിൽ ബോംബ് സ്ഫോടനം; സിപിഎം പ്രവർത്തകന്‍റെ കൈപ്പത്തി ചിതറി

ഗോവ നൈറ്റ് ക്ലബ് തീപിടിത്തം; ലൂത്ര സഹോദരന്മാർ അറസ്റ്റിൽ